Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എം. മണി ഒഴികെയുള്ള...

എം.എം. മണി ഒഴികെയുള്ള മന്ത്രിമാർ വിവരദോഷികൾ -^എൽദോസ്​ കുന്നപ്പിള്ളി എം.എൽ.എ

text_fields
bookmark_border
എം.എം. മണി ഒഴികെയുള്ള മന്ത്രിമാർ വിവരദോഷികൾ --എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആലുവ: എം.എം. മണി ഒഴികെയുള്ള മന്ത്രിമാർ വിവരദോഷികളാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഭിപ്രായപ്പെട്ടു. ചൂർണിക്കര മണ്ഡലത്തിലെ പട്ടേരിപ്പുറം, എസ്.എൻ പുരം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അച്ചാമ്മ ടീച്ചർ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് ബെന്നി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസറായി തെരഞ്ഞെടുത്ത ജോൺ ഷെറിയെ അനുമോദിച്ചു. ഇന്ദിരഗാന്ധി ജന്മശതാബ്‌ദി ആഘോഷത്തി​െൻറ ഭാഗമായുള്ള കുടുംബസംഗമം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അബ്‌ദുൽ മുത്തലിബ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് പ്രസിഡൻറ് അഡ്വ. പി.ബി. സുനീർ, കെ.കെ. ജമാൽ, ടി.ഐ. മുഹമ്മദ്, നസീർ ചൂർണിക്കര, സി.പി. നാസർ, വില്യം ആലത്തറ, രാജു കുംബ്ലാൻ, സി.പി. നൗഷാദ്, കെ.പി. സിയാദ്, സബീർ മുട്ടം, മുഹമ്മദ് ഷഫീഖ്, പഞ്ചായത്ത് അംഗങ്ങളായ സതി ഗോപി, ലിസി സാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story