Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:59 PM IST Updated On
date_range 28 Aug 2017 1:59 PM ISTമാരക രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കണം ^മന്ത്രി തോമസ് ഐസക്
text_fieldsbookmark_border
മാരക രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാക്കണം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: അർബുദം ഉൾെപ്പടെ മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളെ സജ്ജമാക്കണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണം. കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ പരിമിതമാണ്. ഇത് പരിഹരിക്കാൻ ആരോഗ്യ മേഖലയിൽ വലിയ നവീകരണം അനിവാര്യമാണ്. രോഗപ്രതിരോധം, ചികിത്സ, സാന്ത്വനം എന്നിങ്ങനെ സമ്പൂർണ ആരോഗ്യപരിപാലനത്തിലേക്ക് സർക്കാർ അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സൗകര്യം ഉയർത്തുന്നതിനോടൊപ്പം ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കണം. ഈ വർഷം 3000 നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. അടുത്തവർഷം 2000 തസ്തികകൂടി അനുവദിക്കും. നിലവിൽ സർക്കാർ ആശുപത്രികളിൽ കയറിയാൽ ചികിത്സ ലഭ്യമാകുന്ന സ്ഥലം കണ്ടെത്തുക പ്രയാസമാണ്. ആശുപത്രിക്കെട്ടിടങ്ങൾ അങ്ങനെയാണ് നിർമിച്ചിരിക്കുന്നത്. ഇത് മാറി കെട്ടിട നിർമാണത്തിന് വ്യക്തമായ പ്ലാൻ ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. വിദ്യാഭ്യാസ വായ്പ തിരിച്ചടവിെൻറ കാര്യത്തിൽ നഴ്സിങ് വിദ്യാർഥികൾക്ക് മാത്രമാണ് സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്. നാടിെൻറ ചലനാത്മകതയിൽ നഴ്സിങ് വിഭാഗം വഹിക്കുന്ന പങ്കിെൻറ അടിസ്ഥാനത്തിലാണ് ഈ ഇളവ്. സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി. ഉഷാദേവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.എസ്. മോളി, ട്രഷറർ സി.ജി. രാധാകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗം എം.ആർ. രജനി എന്നിവർ സംസാരിച്ചു. BT3 -കെ.ജി.എൻ.എ സംസ്ഥാന സമ്മേളന ഭാഗമായി നടന്ന സംസ്ഥാന കൗൺസിൽ മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story