Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. ടോമി​െൻറ...

ഫാ. ടോമി​െൻറ മോചനശ്രമം ഉൗർജിതമാക്കണം- ^സീറോ മലബാർ സിനഡ്

text_fields
bookmark_border
ഫാ. ടോമി​െൻറ മോചനശ്രമം ഉൗർജിതമാക്കണം- -സീറോ മലബാർ സിനഡ് കൊച്ചി: യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലി​െൻറ മോചനത്തിന് കേന്ദ്രസർക്കാർ ശ്രമം ഉൗർജിതമാക്കണമെന്ന് സീറോ മലബാർ സഭ സിനഡ് ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ എന്ന നിലയിലും മിഷനറി വൈദികൻ എന്ന നിലയിലും കേന്ദ്രസർക്കാർ ഫാ. ടോമി​െൻറ മോചനത്തിന് എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് അറിയാനാവണം. സി.ബി.സി.ഐ നേതൃത്വത്തിൽ മെത്രാൻ സംഘം രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിച്ചു ഫാ. ഉഴുന്നാലിലി​െൻറ മോചനശ്രമം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ എല്ലാതലങ്ങളിലും ഫാ. ടോമിനായി പ്രാർഥനകൾ കൂടുതൽ സജീവമായി തുടരണമെന്നും സീറോ മലബാർ സിനഡ് ആവശ്യപ്പെട്ടു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story