Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:57 PM IST Updated On
date_range 28 Aug 2017 1:57 PM ISTഒാണക്കാല ജൈവപച്ചക്കറി വിപണന കേന്ദ്രം ഇന്ന് തുറക്കും
text_fieldsbookmark_border
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്റ്റ് ഓർഗാനിക് അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ (അഡ്കോസ്) ഓണക്കാല ജൈവ പച്ചക്കറി വിപണന കേന്ദ്രം തിങ്കളാഴ്ച വൈകീട്ട് നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ആലപ്പുഴ ൈപ്രവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ശീതീകരിച്ച വിപണന കേന്ദ്രത്തിലാണ് ഓണക്കാല വിപണി. 'ഓണത്തിന് ഒരുവീട്ടിൽ ഒരുെകാട്ട പച്ചക്കറി' ജനകീയ കാമ്പയിെൻറ ഭാഗമായി ജില്ലയിൽ 17 പ്രധാന കേന്ദ്രങ്ങളിലാണ് അഡ്കോസ് ജൈവപച്ചക്കറി സ്റ്റാൾ തുറക്കുക. ജില്ലതല സംഘാടകസമിതിയുടെ നേതൃത്വത്തിൽ 143 ഫാർമേഴ്സ് ക്ലബുകൾ രൂപവത്കരിച്ചിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ 1200 ഏക്കറിലാണ് ജൈവപച്ചക്കറി കൃഷി ചെയ്തത്. സഹകരണസംഘങ്ങളും ഫാർമേഴ്സ് ക്ലബുകളും നടത്തുന്ന കൃഷിയിടങ്ങളിൽനിന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ ജൈവ പച്ചക്കറി ശേഖരിച്ചുതുടങ്ങി. ഇതിനുപുറമെ വിവിധ കർഷകരിൽനിന്നുള്ള ജൈവ പച്ചക്കറികളും സംഭരിക്കുന്നുണ്ട്. ഉള്ളി ഉൾപ്പെടെ ആലപ്പുഴയിൽ വിളയാത്ത വിഭവങ്ങൾ നെല്ലിയാമ്പതി, മറയൂർ, ഇടുക്കി എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. കുടുംബശ്രീ തയാറാക്കുന്ന മായമില്ലാത്ത കറിപൗഡറുകളും പപ്പടവും സ്റ്റാളിൽ ലഭ്യമാക്കും. സൊസൈറ്റിയുടെ മാതൃകപരമായ പ്രവർത്തനത്തിന് ഇത്തവണ സർക്കാർ അവാർഡ് നൽകി. അടുത്ത ഓണത്തിന് സംയോജിത കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ലഭ്യമാക്കും. പച്ചക്കറി കൂടാതെ നെല്ല്, മീൻ, പശു, ആട്, കോഴി എന്നിവ അടക്കമുള്ള സംയോജിത കൃഷിയാണ് തുടങ്ങുക. കൃഷിക്കുള്ള സ്ഥലം കണ്ടെത്തിയെന്ന് സംഘാടക സമിതി കൺവീനർ അഡ്വ. ജി. ഹരിശങ്കർ പറഞ്ഞു. അരൂർ വ്യവസായ കേന്ദ്ര വികസനത്തിന് 10 കോടി അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിെൻറ വികസനത്തിനായി കേന്ദ്ര സർക്കാർ 10 കോടി രൂപ അനുവദിച്ചു. മൈക്രോ ആൻഡ് സ്മാൾ എൻറർപ്രൈസസ് ക്ലസ്റ്റർ െഡവലപ്മെൻറ് പ്രോഗ്രാം പദ്ധതി പ്രകാരം തൊഴിൽ-പരിശീലന കേന്ദ്രം, വിശാലമായ റോഡുകൾ, ബസ് ഷെൽട്ടറുകൾ, സമ്പൂർണ വൈദ്യുതീകരണം, പൊതുകവാടം, സുരക്ഷ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങളോടെയാണ് വ്യവസായ കേന്ദ്രം നവീകരിക്കുന്നത്. ചെറുതും വലുതുമായ നൂറോളം വ്യവസായശാലകളുള്ള അരൂർ വ്യവസായ കേന്ദ്രം അടിസ്ഥാന കാര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുന്നതിനിെടയാണ് കേന്ദ്രസർക്കാർ വിപുലമായ നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. സ്മാൾ ഇൻഡസ്ട്രീസ് െഡവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (എ.െഎ.ഡി.ബി.െഎ) അധികൃതരും ജില്ല വ്യവസായ കേന്ദ്രം അധികൃതരും പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് പ്രാഥമിക ചർച്ച പൂർത്തിയാക്കി റിപ്പോർട്ട് നൽകി. വ്യവസായ എസ്റ്റേറ്റിലെ 10 സെൻറ് സ്ഥലത്ത് പദ്ധതി പ്രകാരം മൂന്നുനിലകെട്ടിടം നിർമിക്കും. വിവിധ വ്യവസായ ശാലകളിേലക്കെത്തുന്ന ഇടപാടുകാർക്കുള്ള സ്വീകരണ ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കും.10 മീറ്റർ വീതിയുള്ള റോഡുകളാണ് എസ്റ്റേറ്റിൽ നിർമിക്കുക. നിലവിൽ സഞ്ചാരയോഗ്യമല്ലാതായ റോഡുകളാണുള്ളത്. എസ്റ്റേറ്റിലെ ഓരോ വ്യവസായ ശാലകളിലേക്കും കടന്നുചെല്ലാവുന്ന തരത്തിൽ അടയാള ബോർഡുകളും സ്ഥാപിക്കും. അനാവശ്യ കടന്നുകയറ്റങ്ങൾ ഒഴിവാക്കാൻ ഒരു പ്രധാന കവാടവും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story