Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഘടന...

'ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല'

text_fields
bookmark_border
നെടുമ്പാശ്ശേരി: രാജ്യത്ത് ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഒരു ജനവിഭാഗവും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.കെ. ഹനീഫ. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന അവസാന സംഘത്തെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശില ആരെങ്കിലും വിചാരിച്ചാൽ പെട്ടെന്ന് ഇളക്കി മാറ്റാൻ കഴിയുന്നതല്ല. രാജ്യത്തി​െൻറ പവിത്രമായ ഭരണഘടന ഉയർത്തി പിടിക്കുന്നത് കോടതികളാണ്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ഏതു നിയമവും കോടതികൾ അസാധുവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ, കോഓഡിനേറ്റർ എൻ.പി.ഷാജഹാൻ, ക്യാമ്പ് ഓഫിസർ യു. അബ്ദുൽ കരീം, ഹജ്ജ് സെൽ ഓഫിസർ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story