Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാവിനെ...

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം

text_fields
bookmark_border
മാവേലിക്കര: പിതാവിനെ തലക്കടിച്ച് കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. മാവേലിക്കര തഴക്കര ആയിക്കാട്ട് വീട്ടില്‍ ഫ്രാന്‍സിസിനെ (51) കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ഫ്രാന്‍സിസിനെയാണ് (22) മാവേലിക്കര അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്. 2015 ജൂലൈ 12ന് ഉച്ചക്ക് 12.30നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും വാടകക്ക് താമസിച്ചുവന്നിരുന്ന പുലിയൂര്‍ ഭാരതീയം വീട്ടില്‍െവച്ച് കുടുംബവഴക്കുണ്ടായതിനെ തുടര്‍ന്ന് മക​െൻറ അടിയേറ്റ് ഫ്രാന്‍സിസ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ്. ചെങ്ങന്നൂര്‍ സി.ഐ ആയിരുന്ന ആർ. ബിനു അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിൽ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story