Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവിതാംകൂർ ദേവസ്വം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകൾ മൂന്ന്​ മാസത്തിനകം റിപ്പോർട്ട്​ ചെയ്യണം ^ഹൈകോടതി

text_fields
bookmark_border
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകൾ മൂന്ന് മാസത്തിനകം റിപ്പോർട്ട് ചെയ്യണം -ഹൈകോടതി കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകളെല്ലാം മൂന്ന് മാസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ഹൈകോടതി. നിയമന ഏജൻസികൾ പലതവണ മാറിയതിെന തുടർന്ന് നിയമനങ്ങളെല്ലാം മുടങ്ങിക്കിടക്കുന്നതുൾപ്പെടെ വിലയിരുത്തിയാണ് ഉത്തരവ്. ദേവസ്വം േബാർഡിലേക്ക് നിയമനങ്ങൾ നടക്കാത്തത് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിനി എം. അജിതകുമാരി ഉൾപ്പെടെ പത്തുപേർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 2002ലും 2005ലും ദേവസ്വം ബോർഡ് വിജ്ഞാപനം ചെയ്ത് പരീക്ഷ നടത്തി പട്ടിക തയാറാക്കിയെങ്കിലും നിയമനം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. നിയമനം നടത്താൻ ഹൈകോടതി നേരേത്ത ഉത്തരവിെട്ടങ്കിലും നടന്നില്ല. ഇതിനിടെ േദവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട് നിയമ ഭേദഗതി വന്നതോടെ വീണ്ടും നിയമനം വൈകി. കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും ഹൈകോടതി തന്നെ തീർപ്പാക്കാൻ 2017 മാർച്ച് 29ന് ഉത്തരവിട്ടു. തുടർന്നാണ് വീണ്ടും ഹരജികൾ ഹൈകോടതിയുടെ പരിഗണനക്കെത്തിയത്. ഇതിനിടെ 2014ൽ നിയമനം പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കി കേരള ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് രൂപവത്കരിച്ചത് ഹൈകോടതി ചൂണ്ടിക്കാട്ടി. മുൻകാല പ്രാബല്യത്തോടെയാണ് ദേവസ്വം നിയമനങ്ങൾക്കായി ബോർഡ് രൂപവത്കരിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. ഏതായാലും നിയമനത്തിന് ഒരു തടസ്സവും നിലവിലില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡുകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വന്നിട്ടില്ല. നിയമന ഏജൻസികളുടെ കാര്യത്തിൽ മാത്രമാണ് മാറ്റമുള്ളത്. ഇൗ സാഹചര്യത്തിൽ നീതിപരമായുള്ള നിയമനത്തിന് ഒരു ഭീഷണിയും നിലവിലില്ല. ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് നിലവിൽ വന്നിട്ടും തടസ്സങ്ങളില്ലാതിരുന്നിട്ടും നിയമനങ്ങൾ നടത്താത്തതെന്തെന്ന് മനസ്സിലാവുന്നില്ല. താൽക്കാലിക നിയമനം പോലും നടക്കാത്ത അവസ്ഥയായതിനാൽ നിലവിലെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇൗ സാഹചര്യത്തിൽ മൂന്ന് മാസത്തിനകം ദേവസ്വം ബോർഡിൽ നിയമനം നടത്താൻ നടപടികൾക്കായി റിക്രൂട്ട്മ​െൻറ് ബോർഡിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story