Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിലീപി​െൻറ ജാമ്യഹരജി:...

ദിലീപി​െൻറ ജാമ്യഹരജി: വിധി ചൊവ്വാഴ്​ച

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ റിമാൻഡിലുള്ള നടൻ ദിലീപി​െൻറ ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ദിലീപി​െൻറ അഭിഭാഷക​െൻറയും േപ്രാസിക്യൂഷ​െൻറയും വാദം പൂർത്തിയാക്കി ബുധനാഴ്ചയാണ് കോടതി ഹരജി വിധിപറയാൻ മാറ്റിയത്. തന്നെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപി​െൻറ വാദം. ആദ്യ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് രണ്ടാം ജാമ്യഹരജി സമർപ്പിച്ചത്. ദിലീപി​െൻറ പരാതി ഡി.ജി.പിക്ക് എത്തും മുമ്പ് തന്നെ ദിലീപിനെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൃശൂർ സ്വദേശി ചാർളിയോട് ദിലീപി​െൻറ ക്വേട്ടഷനുള്ള കാര്യം സുനി പറഞ്ഞിരുന്നു. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്നാണ് സുനിയെ ക്വേട്ടഷൻ ഏൽപ്പിച്ചതിനെ കുറിച്ച് പ്രോസിക്യൂഷൻ പറഞ്ഞത്. കാവ്യ മാധവനോടും കുടുംബത്തോടും പൾസർ സുനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രോസിക്യൂഷൻ തെളിവുകളെന്ന് പറഞ്ഞ് നിരത്തുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള വാദങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചത്. വെള്ളിയാഴ്ച ജാമ്യ ഹരജിയിൽ വിധി പറയുമെന്ന സൂചന നിലനിന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story