Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘ്​പരിവാര്‍...

സംഘ്​പരിവാര്‍ അജണ്ടകള്‍ക്ക് സര്‍ക്കാര്‍ ശക്തി പകരരുത്- ^-എസ്.ഐ.ഒ

text_fields
bookmark_border
സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് സര്‍ക്കാര്‍ ശക്തി പകരരുത്- -എസ്.ഐ.ഒ പറവൂര്‍: കേരളത്തെ കലാപഭൂമിയാക്കാനും മുസ്‌ലിംകളെ അരക്ഷിതരാക്കാനുമുള്ള സംഘ്പരിവാര്‍ അജണ്ടക്ക് ശക്തിപകരുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. ആശയ പ്രചാരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പറവൂരില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളെ പിടികൂടുന്നതിന് പകരം ലഘുലേഖ വിതരണം ചെയ്തവരെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഇത്തരം നിലപാടുകള്‍ തന്നെയാണ് സംഘ്പരിവാറിന് ബലം നല്‍കുന്നത്. മൗലികാവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ മതേതര സാംസ്‌കാരിക ലോകം പുലര്‍ത്തുന്ന മൗനം കുറ്റകരമാണെന്നും പൗരാവകാശത്തെ ഹനിക്കുന്ന നടപടികള്‍ക്കെതിരെ യോജിച്ച പോരാട്ടവും പ്രതിഷേധവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡൻറ് മുഫീദ് കൊച്ചി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. ഷെഫ്രിന്‍, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്, സെക്രട്ടറി ഇസ്ഹാഖ്, നസീഫ് വൈപ്പിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ജോയൻറ് സെക്രട്ടറി പി.എം. നൗഫല്‍, റിസ്‌വാന്‍ പെരിങ്ങാല, ഫജ്റുസ്സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story