Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:05 PM IST Updated On
date_range 26 Aug 2017 2:05 PM ISTഒാണം: റേഷന്‍ വിഹിതം പ്രഖ്യാപിച്ചു
text_fieldsbookmark_border
കൊച്ചി: ജില്ലയില്‍ ഓണക്കാലത്ത് വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക റേഷന്‍ പ്രഖ്യാപിച്ചു. നിലവില്‍ നല്‍കിവരുന്ന ഭക്ഷ്യധാന്യത്തിന് പുറമെയാണിത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനും മുന്‍ഗണന വിഭാഗത്തിനും കാര്‍ഡ് ഒന്നിന് അഞ്ചു കിലോഗ്രാം അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് കാര്‍ഡൊന്നിന് അഞ്ചു കിലോഗ്രാം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് അഞ്ച് കിലോഗ്രാം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ മൂന്നുവരെ അനുവദിച്ച പ്രത്യേക റേഷന്‍ വിഹിതം കടകളില്‍നിന്ന് ലഭ്യമാകുന്നത് സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ അറിയിക്കാം. ജില്ല സപ്ലൈ ഓഫിസ് 0484 2422251, സിറ്റി റേഷനിങ് ഓഫിസ് എറണാകുളം 0484 2390809, കൊച്ചി 2222002, താലൂക്ക് സപ്ലൈ ഓഫിസ് കണയന്നൂര്‍ 2777598, കൊച്ചി 2224191, ആലുവ 2623416, പറവൂര്‍ 2442318, കുന്നത്തുനാട് 2523144, കോതമംഗലം 0485 2822274, മൂവാറ്റുപുഴ 2814956.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story