Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണത്തിെൻറ വരവറിയിച്ച് ...

ഒാണത്തിെൻറ വരവറിയിച്ച് പിറവത്ത് അത്തച്ചമയ ഘോഷയാത്ര

text_fields
bookmark_border
പിറവം: സംഘടിപ്പിച്ചു. സ​െൻറ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. പടക്കുതിരകളും കെട്ടുകാഴ്ചകളും നൃത്തരൂപങ്ങളും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര നഗരത്തിന് നിറച്ചാർത്തേകി. കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ് എന്നിവർ ഘോഷയാത്രയിൽ പങ്കാളികളായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഘോഷയാത്ര സമാപിച്ചു. നഗരസഭ ഉപാധ്യക്ഷ അയിഷ മാധവൻ, കൗൺസിലർമാരായ അരുൺ കല്ലറക്കൽ, തമ്പി പുതുവാക്കുന്നേൽ, മെബിൻ ബേബി, ബിബിൻ ജോസ്, അന്നമ്മ ഡോളി, ജിൻസ് പെരിയപുറം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story