Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ^-വൈപ്പിൻ...

പറവൂർ^-വൈപ്പിൻ മേഖലയിലെ ബസ് തൊഴിലാളി ബോണസ് തീരുമാനമായി

text_fields
bookmark_border
പറവൂർ-വൈപ്പിൻ മേഖലയിലെ ബസ് തൊഴിലാളി ബോണസ് തീരുമാനമായി പറവൂർ: വൈപ്പിൻ- പറവൂർ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ഈ വർഷത്തെ ബോണസ് സംബന്ധിച്ച് തീരുമാനമായി. മിനിമം ബോണസായി ഡ്രൈവർമാർക്ക് 5000 രൂപയും കണ്ടക്ടർക്ക് 4250 രൂപയും ഡോർ ചെക്കർക്ക് 4000 രൂപയുമായാണ് നിശ്ചയിച്ചത്. നിലവിൽ നൽകുന്ന അധിക ബോണസിൽനിന്നും പത്ത് ശതമാനം വർധന വരുത്തി. ഈ മേഖലയിൽ ബസ് തൊഴിലാളികൾക്ക് നേരെ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങളെ യോഗം അപലപിച്ചു. ബസ് ഉടമാ സംഘം നേതാക്കളായ പി.കെ. ലെനിൻ, എ.ജെ. ഓജൻ,ടി.എൻ. രമേശൻ,കെ.എൻ. ജോഷി,പി.ജി. ഹാൻസിൽ,തൊഴിലാളി യൂണിയൻ നേതാക്കളായ കെ.എ.അജയകുമാർ,കെ.സി. രാജീവ്, പറവൂർ ആൻറണി,കെ.എസ്. ശ്യാംജിത്ത്, എം.എസ് രഞ്ജിത്ത്, ജോബി പഞ്ഞിക്കാരൻ എന്നിവർ സംബന്ധിച്ചു. തൊഴിൽരഹിത വേതന വിതരണം പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിതവേതനം ശനി, ചൊവ്വ ദിവസങ്ങളിൽ രാവിലെ 11 മുതൽ മൂന്ന് വരെ വിതരണം ചെയ്യും. അർഹരായവർ എസ്.എസ്.എൽ.സി.ബുക്ക്,ടി.സി.,എംപ്ലോയ്മ​െൻറ് രജിസ്ട്രേഷൻ കാർഡ്,റേഷൻ കാർഡ് എന്നിവ സഹിതം പഞ്ചായത്ത് ഓഫിസിൽ ഹാജരായി തുക കൈപ്പറ്റണം. അയ്യങ്കാളി ജന്മദിനം പറവൂർ:കെ.പി.എം.എസ് കിഴക്കേപ്രം ശാഖയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച അയ്യങ്കാളി ജൻമദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. മന്നം അയ്യങ്കാ ളി നഗറിൽ നടക്കുന്ന പരിപാടിയിൽ വടംവലി മൽസരം, ഓണക്കളി എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story