Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:02 PM IST Updated On
date_range 26 Aug 2017 2:02 PM ISTവീട് കൈമാറി
text_fieldsbookmark_border
കരുമാല്ലൂർ: വാണിയക്കാട് പരേതനായ ഹംസയുടെ കുടുംബത്തിന് സോളിഡാരിറ്റി പറവൂർ ഏരിയയുടെ നേതൃത്വത്തിൽ പ്രദേശത്തെ സി.പി.എം. പ്രവർത്തകരുടെയും കോട്ടുവള്ളി പഞ്ചായത്തിെൻറയും സഹകരണത്തോടെ പണിത വീടിെൻറ താക്കോൽ ദാനം സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ അനസ് നിർവഹിച്ചു. സോളിഡാരിറ്റി പറവൂർ ഏരിയ സെക്രട്ടറി സിറാജുദ്ദീനും സി.പി.എം പ്രവർത്തകൻ കുഞ്ഞുമോനും മേൽനോട്ടം വഹിച്ച നിർമാണ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ യുവാക്കളുടെയും സോളിഡാരിറ്റി പ്രവർത്തകരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഏരിയ സെക്രട്ടറി നിയാസ്, യൂനിറ്റ് പ്രസിഡൻറ് ഫജറുസ്സാദിഖ് , ജമാഅത്തെ ഇസ്‌ലാമി വാണിയക്കാട് ഹൽഖാ നാസിം കെ.കെ നിസാർ, അൻവർ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.വാണിയക്കാട് മഹല്ല് ഇമാം അബ്ദുൽ അസീസ് പ്രാർഥനയും സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story