Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃദ്ധ ദമ്പതികളെ...

വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം; പൊലീസിന്​ മനുഷ്യാവകാശ കമീഷ​െൻറ വിമർശനം

text_fields
bookmark_border
കൊച്ചി: വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവത്തിൽ പൊലീസിന് മനുഷ്യാവകാശ കമീഷ​െൻറ വിമർശനം. രണ്ട് സ​െൻറിൽ താഴെ മാത്രം ഭൂമി സ്വന്തമായുള്ളവരെ ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലവിലുള്ളപ്പോൾ ബാങ്ക് ജപ്തിയുടെ പേരിൽ വൃദ്ധദമ്പതികളെ ഇറക്കിവിട്ട നടപടിയെയാണ് കമീഷൻ വിമർശിച്ചത്. വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ജില്ല കലക്ടർക്ക് നോട്ടീസ് അയച്ചു. ഇവർക്കെതിരെ കോടതി നടപടികൾ ഉണ്ടോ എന്ന കാര്യം കമീഷൻ പരിശോധിക്കുമെന്ന് അറിയിച്ചു. വൃദ്ധദമ്പതികൾെക്കതിരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കലക്ടറും ജില്ല സാമൂഹികനീതി ഓഫിസറും ശ്രദ്ധിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story