Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള അഗ്രികൾചറൽ ഫീൽഡ്​ ...

കേരള അഗ്രികൾചറൽ ഫീൽഡ്​ സ്​റ്റാഫ്​ ഫെഡറേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊച്ചി: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ കരാർ ജീവനക്കാരുടെ സംഘടനയായ കേരള അഗ്രികൾചറൽ ഫീൽഡ് സ്റ്റാഫ് ഫെഡറേഷ​െൻറ ജില്ല സമ്മേളനം എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി. സഞ്ജിത്, കെ.എ.എഫ്.എഫ് സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എം. മോഹനചന്ദ്രൻ, ടി.എൻ. നിഷിൽ, ബി. ജയപ്രസാദ്, ശ്യാംകുമാർ എം.എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. കെ.എൻ. സുഗതൻ (പ്രസി), കെ.എസ്. ബിനിമോൾ, മോഡി മോഹൻ (വൈസ് പ്രസി), ബി. ജയപ്രസാദ്(സെക്ര), ദീപ്തി ഗോപാലൻ, നിഷ ബീവി (ജോ. സെക്ര), അനിത ജോൺ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story