Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:02 PM IST Updated On
date_range 26 Aug 2017 2:02 PM ISTഞാറക്കലില്‍ ഇന്ത്യന്‍ സ്പോർട്സ് സെൻറര്‍ ഉദ്ഘാടനം 29ന്
text_fieldsbookmark_border
വൈപ്പിന്‍: കായികാഭിരുചിയുള്ള പുതുതലമുറക്ക് മികച്ച സൗകര്യമൊരുക്കാൻ ഞാറക്കലില്‍ ദേശീയ നിലവാരമുള്ള കളിക്കളങ്ങളൊരുക്കി ഇന്ത്യന്‍ സ്‌പോര്‍ട്സ് സെൻറര്‍ 29ന് പ്രവര്‍ത്തനം ആരംഭിക്കും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.വി. തോമസ് എം.പി രണ്ടാംഘട്ട വികസന പ്രഖ്യാപനം നടത്തും. ലോഗോ പ്രകാശനം ചലച്ചിത്ര പ്രവര്‍ത്തകന്‍ രഞ്ജി പണിക്കര്‍ നിർവഹിക്കും. ഐ.എം. വിജയന്‍, പി.യു. ചിത്ര, കോച്ച് ഷിജിന്‍, എസ്. ശര്‍മ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. കായികപ്രേമികളായ 24 പേരുടെ ശ്രമഫലമായാണ് ജയ്ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് കേന്ദ്രം യാഥാര്‍ഥ്യമാകുന്നത്. അന്തര്‍ദേശീയ റഫറി റസല്‍ കളത്തിപ്പറമ്പില്‍ സംഘാടകരിലൊരാളാണ്. നിലവില്‍ ബാഡ്മിൻറണിന് റബറൈസ് കോര്‍ട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ദേശീയതാരങ്ങളുടെ നേതൃത്വത്തില്‍ കബഡി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. രണ്ടാംഘട്ട വികസനത്തില്‍ നീന്തല്‍ക്കുളം, ബാസ്‌കറ്റ്ബാള്‍, കോര്‍ട്ട് മള്‍ട്ടി ജിം, സ്‌കേറ്റിങ് പരിശീലനം എന്നിവക്ക് സൗകര്യവുമൊരുക്കുമെന്നും ചെയര്‍മാന്‍ അജിത്ത് മങ്ങാട്ട്, മാനേജിങ് ഡയറക്ടര്‍ അനില്‍ പ്ലാവിയന്‍സ്, എക്‌സി. ഡയറക്ടര്‍ ഹാരി റാഫേല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലതല അംഗത്വ വിതരണം വൈപ്പിന്‍: ഡി.വൈ.എഫ്.ഐ ജില്ലതല അംഗത്വ വിതരണം വെള്ളിയാഴ്ച എടവനക്കാട് താമരവട്ടത്ത് നടന്നു. ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചേതന്‍ലാലിന് നല്‍കി കേന്ദ്ര കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് എ.എസ്. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പ്രിന്‍സി കുര്യാക്കോസ്, സെക്രട്ടറി അഡ്വ. കെ.എസ്. അരുണ്‍കുമാര്‍, ജോയൻറ് സെക്രട്ടറി എ.പി. പ്രിനില്‍, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ലിറ്റീഷ്യ ഫ്രാന്‍സിസ്, പി.ഡി. ലൈജു, സലാം എന്നിവര്‍ സംസാരിച്ചു. Caption: ER VYP - DYFI MEMBERSHIP District Inaugn. @ Edavanakad ഡി.വൈ.എഫ്.ഐ ജില്ലതല അംഗത്വ വിതരണം സംസ്ഥാന ബാലതാര അവാര്‍ഡ് നേടിയ ചേതന്‍ലാലിന് നല്‍കി കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story