Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:02 PM IST Updated On
date_range 26 Aug 2017 2:02 PM ISTകാർഷികസംസ്കാരം തിരിച്ചുപിടിക്കാനുള്ള ജനകീയ ഇടപെടൽ േവണം ^കടകംപള്ളി സുരേന്ദ്രൻ
text_fieldsbookmark_border
കാർഷികസംസ്കാരം തിരിച്ചുപിടിക്കാനുള്ള ജനകീയ ഇടപെടൽ േവണം -കടകംപള്ളി സുരേന്ദ്രൻ കൊച്ചി: ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ഓണം ജൈവമേള രാജേന്ദ്ര മൈതാനിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ചത് അസൂയാവഹ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ഇവിടെ നിലനിന്ന കാർഷികസംസ്കാരത്തെ മറികടന്ന് ഉപഭോഗ സംസ്കാരം പ്രചാരം നേടിയതോടെയാണ് സമൂഹത്തിൽ അർബുദംപോലുള്ള രോഗങ്ങൾ പടർന്നുപിടിച്ചത്. കാർഷികസംസ്കാരം തിരിച്ചുപിടിക്കാനുള്ള ജനകീയ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമായി മുന്നോട്ടുപോയാൽ നമ്മുടെ ആരോഗ്യം കൂടുതൽ വീണ്ടെടുക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു. ജൈവജീവിതം ചെയർമാൻ പി. രാജീവ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമായ പി.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ടി.കെ. മോഹനൻ സ്വാഗതം പറഞ്ഞു. സി.പി.എം. ജില്ല സെക്രേട്ടറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story