Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:02 PM IST Updated On
date_range 26 Aug 2017 2:02 PM ISTവീട്ടുമുറ്റത്തോണപ്പൂക്കളമത്സരം നാളെ
text_fieldsbookmark_border
പനങ്ങാട്: ചങ്ങനാട്ട് ടെമ്പിൾ റെസിഡൻറ്സ് അസോസിയേഷൻ, ഇന്നർ വീൽ ക്ലബ്, കൊച്ചിൻ മിഡ് ടൗൺ എന്നിവയുടെ നേതൃത്വത്തിൽ 'ഓണക്കാഴ്ച-2017' ഞായറാഴ്ച മുതൽ സെപ്റ്റംബര്‍ ഒന്നുവരെ നടക്കും. മരട് പ്രസ് ക്ലബ് സഹകരണത്തോടെ സംഘടിപ്പിക്കുന്ന വീട്ടുമുറ്റത്തോണപ്പൂക്കളം മത്സരം സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിന് സമ്മേളനം റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ് ടൗൺ പ്രസിഡൻറ് അനിൽവർമ ഉദ്ഘാടനം ചെയ്യും. ഇന്നർവീൽ ക്ലബ് പ്രസിഡൻറ് ഡോ. മിനി വർമ ഓണക്കിറ്റുകളും കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ജോർജ് ഓണപ്പുടവയും സമ്മാനിക്കും. അസോസിയേഷൻ പ്രസിഡൻറ് ഇ.ജി. സുഗുണാനന്ദൻ അധ്യക്ഷത വഹിക്കും. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും മട്ടാഞ്ചേരി: കോണ്‍ഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും ബൂത്തുതല കുടുംബ സംഗമവും കെ.പി.സി.സി നിർവാഹക സമിതിയംഗം എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എം. അസ്ലം അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.കെ.എ. ലത്തീഫിനെ ഡൊമിനിക് പ്രസേൻറഷന്‍ ആദരിച്ചു. അന്താരാഷ്ട്ര ഗുസ്തി റഫറി എം.എം. സലീമിനെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുല്‍ മുത്തലിബ് ആദരിച്ചു. കലാകാരനും ഗാനരചയിതാവുമായ സൈനുദ്ദീൻ അമ്പലത്തിനെ ടി.വൈ. യൂസുഫും മണ്ഡലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ടോണി ചമ്മിണിയും ബ്ലോക് പ്രസിഡൻറ് പി.എച്ച്. നാസറും ആദരിച്ചു. കെ.എം. റഹീം, എം.എ. മുഹമ്മദാലി, വി.എച്ച്. ഷിഹാബുദ്ദീന്‍, എ.എം. അയ്യൂബ്, ഷമീര്‍ വളവത്ത്, ഷിജി റോയി, അജിത്ത് അമീര്‍ ബാവ, പി.ഇസഡ്.എ. അസീസ്, പി.എസ്. ഹംസക്കോയ, ക്യാപ്റ്റന്‍ മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story