Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊബൈൽ വരിക്കാർ 94.974 ...

മൊബൈൽ വരിക്കാർ 94.974 കോടി കടന്നു

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവന ദാതാക്കളുടെ വരിക്കാരുടെ എണ്ണം 94.974 കോടി കടന്നു. സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) പുറത്തുവിട്ട ജൂലൈയിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭാരതി എയർടെലാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ: 29.61 ശതമാനം. ജൂലൈയിൽ ആറുലക്ഷം വരിക്കാരെ കൂടി ചേർത്തേതാടെ എയർടെലി​െൻറ മൊത്തം വരിക്കാർ 28.125 കോടിയായി. വോഡാഫോണാണ് തൊട്ടുപിന്നിൽ. ഇവർക്ക് 21.05 കോടി വരിക്കാരുണ്ട്. 19.395 കോടി വരിക്കാരുമായി ഐഡിയയാണ് മൂന്നാം സ്ഥാനത്ത്. ഓരോ മേഖലയിലെയും കണക്കുകളും റിപ്പോർട്ടിലുണ്ട്. യു.പിയിലാണ് ഏറ്റവും കൂടുതൽ വരിക്കാർ: 8.416 കോടി. 7.878 കോടി വരിക്കാരുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്. 7.623 കോടിയുമായി ബിഹാറാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിലും കിഴക്കൻ യു.പിയിലുമാണ് ഏറ്റവും കൂടുതൽ പുതിയ വരിക്കാരുണ്ടായത്. മഹാരാഷ്ട്രയിൽ 5.1 ലക്ഷവും യു.പിയിൽ 4.7 ലക്ഷവും. തൊട്ടുപിന്നിലുള്ള കർണാടകയിൽ ജൂലൈയിൽ 3.2 ലക്ഷം പുതിയ വരിക്കാർ ചേർന്നു. ഡൽഹിയിൽ 96,000 വരിക്കാരും മുംബൈയിൽ 1,26,262 വരിക്കാരും പുതുതായി ഉണ്ടായി. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം ഡൽഹിയിൽ 4.71 കോടിയും മുംബൈയിൽ 2.971 കോടിയുമായി.
Show Full Article
TAGS:LOCAL NEWS 
Next Story