Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:05 PM IST Updated On
date_range 24 Aug 2017 2:05 PM ISTതിരുവൻവണ്ടൂരിൽ പഞ്ചായത്ത് പ്രസിഡൻറിനും വൈസ്പ്രസിഡൻറിനും നേരെ ആക്രമണം
text_fieldsbookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വനിതകളായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർക്കുനേരെ ബി.ജെ.പി ആക്രമണം.സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച തിരുവൻവണ്ടൂരിൽ ഹർത്താൽ ആചരിക്കും. ആറ് ജനപ്രതിനിധികൾക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്(62), വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ (46) എന്നിവർക്ക് നേരെയാണ് ബി.ജെ.പിയുടെ ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് 12ഒാടെ ആക്രമണമുണ്ടായത്. വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് അമൃതാനന്ദമയി മഠം നൽകിയ നൽകിയ ഏഴുലക്ഷത്തിെൻറ ചെക്ക് ഏറ്റുവാങ്ങിയ ബി.ജെ.പി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്തിൽ സമർപ്പിക്കാതെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് പ്രസിഡൻറ് വാർത്തക്കുറിപ്പ് നൽകിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ബി.ജെ.പി അംഗങ്ങൾ പ്രസിഡൻറിനോട് അസഭ്യം പറയുകയും പിടിച്ചുതള്ളുകയും മുറിയിലേക്ക് കടന്നുവന്ന വൈസ് പ്രസിഡൻറിെൻറ െമാബൈൽ ഫോൺ തട്ടിയിടുകയും സാരി വലിച്ചുകീറിയെന്നുമാണ് പരാതി. ബി.ജെ.പിയുടെ മൂന്ന് വീതം പുരുഷ-വനിത അംഗങ്ങളായിരുന്നു പ്രസിഡൻറിെൻറ മുറിയിലുണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിനുമുമ്പ് മുറിയുടെ വാതിൽ അടച്ചിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ബി.ജെ.പി--ആർ.എസ്.എസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് വളപ്പിൽ കേന്ദ്രീകരിച്ചിരുന്നു. ചെങ്ങന്നൂരിൽനിന്ന് െപാലീസ് എത്തിയാണ് സമരക്കാരുടെ ഇടയിൽനിന്ന് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും ഒരുമണിയോടെ മോചിപ്പിച്ചത്. ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരെയും ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സി.പി.എം, യു.ഡി.എഫ്, കേരള കോൺഗ്രസ് (എം), പാർട്ടികൾ ഹർത്താൽ ആചരിക്കും. കേരള കോൺഗ്രസ്, സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ നേതൃത്വത്തിൽ അടുത്തിടെയാണ് ബി.ജെ.പിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. കുറ്റവാളികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എം.എച്ച്. റഷീദ്, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം എന്നിവർ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനു തെക്കേടത്ത്, ജലജ ചന്ദ്രൻ, മോഹൻ വലിയവീട്ടിൽ, രഞ്ജിത്, ഗോപി, രശ്മി സുഭാഷ് അടക്കമുള്ള ആറ് അംഗങ്ങളെയാണ് പ്രതിചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story