Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന് വിൽപന:...

മയക്കുമരുന്ന് വിൽപന: രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വിപണിയിൽ പത്ത് ലക്ഷം രൂപ വിലയുള്ള 225 ഗ്രാം ഹഷീഷ് പിടിച്ചെടുത്തു. ഗോവയിൽനിന്നാണ് മൊത്തവിൽപനക്കാരായ ഫോർട്ട്കൊച്ചി സ്വദേശികളായ തയ്യിൽ വീട്ടിൽ റാഫി(33), കുരിക്കുഴി വീട്ടിൽ മെഹറൂഫ് എന്ന അപ്പു (25) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് ഗോവയിൽനിന്ന് പിടികൂടിയത്. ഇതേ കേസിൽ കഴിഞ്ഞയാഴ്ച മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സി.ഐ ബി. സന്തോഷ്, എ.എസ്.ഐ എം. രാജൻ, സീനിയർ സി.പി.ഒ കെ.ഡി. ദിനേശൻ, സി.പി.ഒമാരായ ശശിധരൻ, ശ്യാം എന്നിവരടങ്ങുന്ന അേന്വഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story