Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എഫ് പരാതി പരിഹാര...

'പി.എഫ് പരാതി പരിഹാര ക്യാമ്പ്'

text_fields
bookmark_border
കൊച്ചി: എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സെപ്റ്റംബര്‍ 11-ന് രാവിലെ 11ന് കലൂർ ഓഫിസിലും തൃശൂര്‍, ആലപ്പുഴ ജില്ല ഓഫിസുകളിലും 'ഇ.പി.എഫ് നിങ്ങള്‍ക്കരികെ' പരാതി പരിഹാര ക്യാമ്പ് നടത്തും. ഇ.പി.എഫിനെക്കുറിച്ചോ, ഇ.പി.എഫ് പെന്‍ഷനെക്കുറിച്ചോ പരാതിയുള്ള എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ അംഗങ്ങള്‍/ പെന്‍ഷന്‍കാര്‍/ തൊഴിലുടമകള്‍/ തൊഴിലാളി സംഘടനകള്‍ എന്നിവര്‍ യൂനിവേഴ്സൽ അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ പേമ​െൻറ് ഓര്‍ഡര്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, പൂർണ വിലാസം എന്നിവ സഹിതം അവ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, ഭവിഷ്യനിധി ഭവന്‍, ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍, കലൂര്‍, കൊച്ചി--682017 എന്ന വിലാസത്തില്‍ ആഗസ്റ്റ് 26-ന് മുമ്പ് ലഭിക്കത്തക്ക വിധം പരാതി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് 'പരാതി പരിഹാര ക്യാമ്പിലേക്ക്' എന്ന് രേഖപ്പെടുത്തണം. ഇ.പി.എഫ്.ഒ വെബ്‌സൈറ്റായ www.epfindia.gov.in ലും പരാതി രജിസ്റ്റർ ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story