Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:05 PM IST Updated On
date_range 23 Aug 2017 2:05 PM ISTബയോ ആർമി പരിശീലന ശിൽപശാല
text_fieldsbookmark_border
വള്ളികുന്നം: മഹിള കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ ബയോ ആർമി പരിശീലനവും -രൂപവത്കരണവും നടത്തി. തെരഞ്ഞെടുത്ത 100 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാർഷിക സാങ്കേതിക വിദ്യയിലും യന്ത്രവത്കരണത്തിലും വിദഗ്ധ പരിശീലനം നൽകി. പദ്ധതിയിൽ അംഗമാകുന്നവരെ സേവനദാതാക്കളാക്കുകയാണ് ബയോ ആർമിയുടെ ലക്ഷ്യം. ശിൽപശാല വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. അമ്പിളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജി. രാജീവ് കുമാർ, എ. പ്രഭാകരൻ, ദീപാ ഉദയൻ, ഇന്ദിര തങ്കപ്പൻ, ആർ. പ്രസന്ന, പഞ്ചായത്ത് സെക്രട്ടറി പ്രതീപ് എന്നിവർ സംസാരിച്ചു. ബയോ ആർമി ആലപ്പുഴ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൻമാരായ ടി.കെ. വിജയൻ, ടി.മുഹമ്മദ് ഹനീഫ, വി. ശ്രീജ എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു മാവേലിക്കര: ചെട്ടികുളങ്ങരയില്‍ പുറമ്പോക്കില്‍ നിന്ന ആഞ്ഞിലി മരം മോഷണം പോയ സംഭവത്തില്‍ പഞ്ചായത്ത് നടപടികള്‍ക്ക് ഒരുങ്ങാഞ്ഞതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പഞ്ചായത്ത് പുറമ്പോക്കിൽനിന്ന 75 ഇഞ്ച് വലുപ്പമുള്ള ആഞ്ഞിലി മരം കഴിഞ്ഞ മാര്‍ച്ചില്‍ മോഷണം പോയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ ആരംഭിച്ച ഉപരോധം വൈകീട്ട് മൂന്നോടെ പൊലീസ് സ്ഥലത്തെത്തിയശേഷമാണ് അവസാനിച്ചത്. പഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനില്‍, ശ്രീകല, കെ. രാജേഷ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, രാധാകൃഷ്ണന്‍, ബിജു, സന്തോഷ്‌കുമാര്‍, വിശ്വംഭരന്‍, അഡ്വ. ഹേമ, സുനില്‍കുമാര്‍, ജെ. ഉണ്ണികൃഷ്ണന്‍ എന്നിവർ നേതൃത്വം നല്‍കി. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; കേസ് രജിസ്റ്റർ ചെയ്തു ഹരിപ്പാട്: താലൂക്ക് സപ്ലെ ഓഫിസറുടെ നേതൃത്വത്തിൽ മുട്ടം, പത്തിയൂർ പ്രദേശങ്ങളിലെ 24 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസ് എടുക്കാതിരിക്കുക, ഏത്തക്കായക്ക് അമിതവില ഈടാക്കിയതുമായ 14 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ താലൂക്ക് സപ്ലെ ഓഫിസർ എ. നിസാർ, ഡെപ്യൂട്ടി തഹസിൽദാർ ദിലീപ് കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, എസ്. സുധീർ ബാബു, ബി. ജിജി കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story