Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക് പണിമുടക്ക്

ബാങ്ക് പണിമുടക്ക് പൂർണം

text_fields
bookmark_border
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിങ് മേഖലയിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസി​െൻറ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമെന്ന് സംഘാടകർ. പണിമുടക്കിനെ തുടർന്ന് ബാങ്കുകളുടെ പ്രവർത്തനം പൂർണമായി നിശ്ചലമായി. റിസർവ് ബാങ്കിലെയും നബാർഡിലെയും ജീവനക്കാർ പ്രകടനം നടത്തി പണിമുടക്കിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പണിമുടക്കിയ ജീവനക്കാർ എറണാകുളത്ത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഫാർമസി ജങ്ഷനിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എ. അലിഅക്ബർ (സി.ഐ.ടി.യു), കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), സി.ബി. വേണുഗോപാൽ (കെ.എസ്.ജി.ഐ.ഇ.യു), പി.ബി. ബാബുരാജ് (എൽ.ഐ.സി.ഇ.യു), അനിൽകുമാർ (കോൺഫെഡറേഷൻ), സി.ഡി. ജോൺസൻ (എ.ഐ.ബി.ഇ.എ), സി.ജെ. നന്ദകുമാർ (ബെഫി), പോൾ മുണ്ടാടൻ (എ.ഐ.ബി.ഒ.സി), സുധാകരൻ (എൻ.സി.ബി.ഇ), ശ്രീകുമാർ (എ.ഐ.ബി.ഒ.എ), വിനോദ് (എൻ.ഒ.ബി.ഡബ്ല്യു), കെ. ശിവരാമകൃഷ്ണൻ (എൻ.ഒ.ബി.ഒ) എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story