Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:05 PM IST Updated On
date_range 23 Aug 2017 2:05 PM ISTകടലില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മാരാരിക്കുളം: ബോട്ടിെൻറ പ്രൊപ്പല്ലറില്‍ വല ഉടക്കി ബോട്ട് തകരാറിലായി കടലില്‍ അകപ്പെട്ട 22 മത്സ്യത്തൊഴിലാളികളെ മാരാരിക്കുളത്തെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കൊച്ചിയില്‍നിന്ന് ഞായറാഴ്ച മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫാബിയ എന്ന ബോട്ടാണ് തകറാറിലായത്. വലയില്‍ നിറയെ മത്തി ലഭിച്ചിരുന്നു. എന്നാൽ, പ്രൊപ്പല്ലറില്‍ ഉടക്കിയപ്പോള്‍ ബോട്ടിന് നിയന്ത്രണം വിട്ടു. ആങ്കര്‍ ചെയ്യാനായില്ല. ബോട്ടിലുണ്ടായിരുന്ന പെഡല്‍ ബോട്ടും തകരാറിലായി. ബോട്ടിലുണ്ടായിരുന്ന ജോസി വെട്ടക്കല്‍, ഔസേഫ് കടവുങ്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച അർധരാത്രിയോടെ മാരാരിക്കുളത്ത് എത്തി. അര്‍ത്തുങ്കല്‍ തീരദേശ പൊലീസും ഫിഷറീസ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്ക് ബോട്ടിെൻറ അടുത്ത് എത്താനായില്ല. ചൊവ്വാഴ്ച രാവിലെ എേട്ടാടെ മാരാരിക്കുളത്തെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയായിരുന്നു. ബോട്ട് കൊച്ചിയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. മാരാരിക്കുളം സ്വദേശികളായ സോവ്യര്‍കുട്ടി പുളിക്കല്‍, ഷാജോ പുളിക്കല്‍, ജോണ്‍ കുട്ടി വടക്കേതയ്യില്‍, ബിനു വടക്കേ തയ്യില്‍, അമ്പി വാച്ചാക്കല്‍, ഫെലിക്‌സ് അരശന്‍കടവില്‍, വിനോദ് പുത്തന്‍പുരക്കൽ, മനോജ് കണ്ടത്തില്‍ പറമ്പ്, ജോബ് താന്നിക്കൽ എന്നിവരാണ് കടലില്‍ നീന്തിയും പൊന്തുവള്ളത്തില്‍ സഞ്ചരിച്ചും തകരാറിലായ ബോട്ടിനെ രക്ഷിച്ചത്. ആശയപ്രചാരണ നിഷേധത്തിന് പിന്നിൽ സംഘ്പരിവാർ അജണ്ട ആലപ്പുഴ: ഭരണഘടന അനുവദിക്കുന്ന ആശയപ്രചാരണം നടത്തുന്നവരെ കൈേയറ്റം ചെയ്യാനും പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസിൽ പെടുത്താനും സംഘ്പരിവാർ രംഗത്തുവരുന്നതിന് പിന്നിൽ ഗൂഢ അജണ്ടയാെണന്ന് ഐ.എൻ.എൽ സംസ്ഥാന പ്രവർത്തകസമിതി അംഗം സുധീർ കോയ. ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ സംഘർഷമയമാക്കാനുള്ള ശ്രമമാണ് കുറെക്കാലമായി അവർ നടത്തിവരുന്നത്. സംഘ്പരിവാറിെൻറ ഒളിയജണ്ട തിരിച്ചറിയാതെ അവർക്ക് ഒത്താശ ചെയ്യുന്ന നടപടി െപാലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാെണന്നും സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story