Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദയംപേരൂർ കോണത്തുപുഴ...

ഉദയംപേരൂർ കോണത്തുപുഴ ജലോത്സവം 28ന്​

text_fields
bookmark_border
തൃപ്പൂണിത്തുറ: ഉദയംപേരൂർ കോണത്തുപുഴയിൽ രണ്ടാം ജലോത്സവം 28ന് ഉച്ചക്ക് രണ്ടിന് തെക്കൻ പറവൂർ സ​െൻറ് ജോൺസ് സ്കൂൾ കടവിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജലരാജാക്കന്മാരായ ഇരുട്ടുകുത്തി വള്ളങ്ങൾ പങ്കെടുക്കും. മത്സരങ്ങൾക്കുമുമ്പ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിശ്ചലദൃശ്യങ്ങളോടെ ജലഘോഷയാത്രയുണ്ടാകുമെന്ന് സമിതി ചെയർമാൻ ടി. രഘുവരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ ഗ്രേഡ് വിഭാഗത്തിന് കാരപ്പറമ്പിൽ എവർറോളിങ് ട്രോഫിയും രണ്ടാം സ്ഥാനത്തിന് വി.കെ. കാർത്തികേയൻ ട്രോഫിയും ബി ഗ്രേഡിന് കെ. അബുജം സ്മാരക ട്രോഫിയും രണ്ടാം സ്ഥാനത്തിന് എൻ.കെ. നാരായണൻ ട്രോഫിയും നൽകും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ െഡപ്യൂട്ടി സ്പീക്കർ വി. ശശി സമ്മാനം വിതരണം ചെയ്യും. അഞ്ചുലക്ഷം െചലവുവരുന്ന ജലോത്സവം ജനകീയ കൂട്ടായ്മയിലൂടെയാണ് സംഘടിപ്പിക്കുക. നെഹ്റു ട്രോഫി ജേതാക്കളായ സി.ജി. അശോകനെയും വി.ജി. വിനുവിനെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പി.വി. പ്രകാശൻ, എസ്.എ. ഗോപി, ആൽവിൻ സേവ്യർ, എൻ.എൻ. സോമരാജൻ, ജോർഡി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story