Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടിയുണ്ടായ...

പൈപ്പ് പൊട്ടിയുണ്ടായ കുഴി ഭീഷണിയാകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: പിറവം റോഡിൽ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തം അപകടങ്ങൾക്ക് ഇടയാക്കുന്നു. കൊടുംവളവിൽ രൂപപ്പെട്ട കുഴിയിൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ വീഴുന്നത് പതിവാണ്. മഴവെള്ളം കെട്ടിനിൽക്കുന്നതോടെ കുഴിയുടെ വലുപ്പം ആദ്യകാഴ്ചയിൽ മനസ്സിലാക്കാനാകില്ല. വാഹനങ്ങൾ കുഴിയിൽ ചാടുന്നതോടെ നിയന്ത്രണം വിടുകയാണ്. കഴിഞ്ഞദിവസം ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽവീണ് മറിഞ്ഞിരുന്നു. പൈപ്പ് പൊട്ടി മാസങ്ങൾ കഴിഞ്ഞിട്ടും ജല അതോറിറ്റി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. അപകടം വർധിച്ചതോടെ നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചെങ്കിലും നിസ്സംഗത തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story