Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എം.എ.വൈ ഭവന...

പി.എം.എ.വൈ ഭവന നിർമാണം: ധനസഹായം വിതരണം ചെയ്തു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയില്‍ പി.എം.എ.വൈ പദ്ധതിക്ക് തുടക്കമായി. നഗരസഭയില്‍ വീടില്ലാത്ത 90- പേര്‍ക്ക് പദ്ധതി പ്രകാരം വീട് നിര്‍മിക്കാനുള്ള ധനസഹായം വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ പി.പി. നിഷ, സെലിന്‍ ജോര്‍ജ്, സി.എം. ഷുക്കൂര്‍ ജയകൃഷ്ണന്‍ നായര്‍, പി.എസ്. വിജയകുമാര്‍, പി.വൈ. നൂറുദ്ദീന്‍, ഷൈല അബ്ദുല്ല, സിന്ധു ഷൈജു, നഗരസഭ സെക്രട്ടറി വി.പി. ഷിബു എന്നിവര്‍ സംബന്ധിച്ചു. ഗുണഭോക്താവിന് പി.എം.എ.വൈ പദ്ധതിപ്രകാരം 2.5 -ലക്ഷവും ഗുണഭോക്തൃ വിഹിതമായ 50,000- രൂപയും ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതി​െൻറ ഒന്നാംഘട്ട തുകയുടെ വിതരണമാണ് നടന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് 500- അപേക്ഷ ലഭിച്ചതായി ചെയര്‍പേഴ്‌സൻ ഉഷ ശശിധരനും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീറും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story