Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:29 PM IST Updated On
date_range 23 Aug 2017 1:29 PM ISTവെള്ളക്കെട്ട്: റെയിൽവേ കലുങ്കുകളിലെ മാലിന്യം നീക്കണം ^നഗരസഭ
text_fieldsbookmark_border
വെള്ളക്കെട്ട്: റെയിൽവേ കലുങ്കുകളിലെ മാലിന്യം നീക്കണം -നഗരസഭ കൊച്ചി: റെയിൽ പാളങ്ങളുടെ അടിയിൽകൂടി പോകുന്ന ചെറിയ പൈപ്പ് കലുങ്കുകളിലെ മാലിന്യം ജെറ്റിങ് സംവിധാനം ഉപയോഗിച്ച് നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് നഗരസഭ റെയിൽേവ അധികൃതരോട് വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മേയർ കത്തയച്ചു. നഗരത്തിൽ വെള്ളക്കെട്ടിെൻറ പ്രധാന കാരണങ്ങളിലൊന്ന് റെയിൽവേ കലുങ്കുകളിലെ മാലിന്യമാണെന്ന് നേരത്തേ വിലയിരുത്തിയിരുന്നു. മാലിന്യം നീക്കം ചെയ്യണമെന്ന് പലവട്ടം നഗരസഭ റെയിൽവേയോട് ആവശ്യപ്പെട്ടതാണ്. ചൊവ്വാഴ്ച ജി.സി.ഡി.എ, കെ.എം.ആർ.എൽ, റെയിൽവേ തുടങ്ങിയ ഏജൻസികളുടെ അടിയന്തര യോഗം വിളിച്ചുചേർത്താണ് നഗരസഭ ഇതാവശ്യപ്പെട്ടത്. ജി.സി.ഡി.എയുടെ കീഴിെല കലൂർ-കടവന്ത്ര റോഡിൽ കടവന്ത്ര ജങ്ഷൻ മുതൽ കതൃക്കടവ് പാലം വരെയുള്ള ഭാഗത്ത് വലതുവശത്തെ ഫുട്പാത്ത് വളരെ ശോച്യമാണെന്ന് മേയർ സൗമിനി ജയിൻ ചൂണ്ടിക്കാട്ടി. ഇത് ഉപയോഗയോഗ്യമാക്കണമെന്ന് ജി.സി.ഡി.എയോട് ആവശ്യപ്പെട്ടു. എസ്.എ റോഡിെൻറ പറമ്പിത്തറ ജങ്ഷൻ വരെയുള്ള ഭാഗത്ത് ഡക്റ്റോടുകൂടി കാന പണിത് കവറിങ് സ്ലാബ് ഇടണമെന്നും ഫുട്പാത്ത് ടൈൽ വിരിച്ച് മനോഹരമാക്കണമെന്നും ഡി.എം.ആർ.സിയോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story