Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:03 PM IST Updated On
date_range 22 Aug 2017 2:03 PM ISTകേരളത്തിെൻറ സൗഹൃദാന്തരീക്ഷം തകർക്കരുത് –മുസ്ലിം സംഘടനാ നേതാക്കൾ
text_fieldsbookmark_border
കൊച്ചി: വിവിധ മതവിശ്വാസികൾ സാഹോദര്യത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞുകൂടുന്ന കേരളത്തിെൻറ സൗഹൃദാന്തരീക്ഷം തകർക്കാൻ ഒരു ശക്തിേയയും അനുവദിക്കരുതെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭീതി വിതച്ചും സാമൂഹികാന്തരീക്ഷം അരക്ഷിതമാക്കിയും തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനുള്ള വർഗീയ ഫാഷിസ്റ്റ് സംഘങ്ങളുടെ കുതന്ത്രങ്ങളെ തിരിച്ചറിയണം. വിവേകം നഷ്ടപ്പെടാതെയും പ്രകോപനത്തിന് അടിപ്പെടാതെയും ആയിരിക്കണം മുസ്ലിംകൾ പ്രതികരിക്കേണ്ടത്. ഇരകളെയും വേട്ടക്കാരെയും ഒരു പോലെ കാണുകയും അക്രമികളുടെ താൽപര്യം പൂർത്തീകരിക്കുംവിധം പൊലീസും ഭരണകൂടവും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്നത് കൂടുതൽ ആശങ്കാജനകവും ആപൽക്കരവുമാണ്. മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ, ആശയപ്രചാരണ സ്വാതന്ത്ര്യം തടഞ്ഞ് മുസ്ലിംകളുടെ ആത്്മവീര്യം കെടുത്താനുള്ള ഏതു നീക്കത്തെയും ചെറുത്തുതോൽപ്പിക്കണം. തെറ്റിദ്ധാരണകളും നുണകളും പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ എല്ലാവിഭാഗം ജനങ്ങളോടും നേതാക്കൾ ആഹ്വാനം ചെയ്തു. സയ്യിദ് റശീദലി ശിഹാബ് തങ്ങൾ, വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, എം.പി. അബ്്ദുൽഖാദർ (മുസ്ലിം ലീഗ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി(സമസ്ത), എം.കെ. അബൂബക്കർ ഫാറൂഖി (ജമാഅത്തെ ഇസ്ലാമി), എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അബ്്ദുൽ ഗനി സ്വലാഹി (കെ.എൻ.എം), എം.ബി. അബ്്ദുൽ ഖാദിർ മൗലവി (ദക്ഷിണകേരള ജംഇയ്യതുൽ ഉലമ), അബ്്ദുൽ ജബ്ബാർ സഖാഫി (സമസ്തകേരള സുന്നി ജംഇയ്യതുൽ ഉലമ), ശമീർ മദീനി(വിസ്ഡം ഗ്ലോബൽ) കെ.കെ. അബൂബക്കർ (എം.ഇ.എസ്), വി.എം. നൂറുദ്ദീൻ (എം.എസ്.എസ്), എൻ.കെ. അലി (മെക്ക) എന്നിവരാണ് പ്രസ്താവനയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story