Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:03 PM IST Updated On
date_range 21 Aug 2017 2:03 PM ISTഹജ്ജ് സേവനകേന്ദ്രത്തിലെ കുടിവെള്ള കുപ്പികൾ ആയുർേവദ ആശുപത്രിക്ക്
text_fieldsbookmark_border
ആലുവ: ഹജ്ജ് സേവനകേന്ദ്രത്തിലെ കുടിവെള്ള കുപ്പികൾ ആയുർവേദ ആശുപത്രിക്ക്. തീർഥാടകർക്ക് ആലുവ റെയിൽവേ സേവനകേന്ദ്രത്തിൽനിന്ന് കുടിവെള്ളം നൽകുന്നുണ്ട്. നൂറുകണക്കിന് കുപ്പികളാണ് നിത്യേന പാഴാകുന്നത്. ഇവ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മരുന്ന് നൽകാൻ ഉപയോഗിക്കാനാണ് ആശുപത്രിക്ക് നൽകിയത്. റെയിൽവേ സ്റ്റേഷൻ മാനേജർ ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ എന്നിവരുടെ സാന്നിധ്യത്തിൽ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ലാവ്‌ലി മാത്യുവിന് സേവനകേന്ദ്രം അധികൃതർ കൈമാറി. ഹംസക്കോയ, മുഹമ്മദ് ഫൈസി, അബ്ദുൽ ഗഫൂർ, കുഞ്ഞുമോൻ, ഉമ്മർ, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story