Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:59 PM IST Updated On
date_range 21 Aug 2017 1:59 PM ISTമയക്കുമരുന്നുമായി വിദ്യാർഥി പിടിയിൽ
text_fieldsbookmark_border
കായംകുളം: പത്ത് ഗ്രാം ഹഷീഷുമായി എൻജിനീയറിങ് കോളജ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലെ ഒരു എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥി കൊല്ലം നെടുമൺകാവ് ഹരിഹരം വീട്ടിൽ ഹരിയെന്ന് വിളിക്കുന്ന അഖിലിനെയാണ് (22) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. സംശയം തോന്നിയ റെയിൽവേ അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി. സമ്മിശ്ര കൃഷി തുടങ്ങി ചാരുംമൂട്: താമരക്കുളം വയ്യാങ്കരയിറയ്ക്ക് സമീപത്തായി നാലര ഏക്കറിൽ ലയൺസ് ക്ലബിെൻറ സമ്മിശ്ര കൃഷി തുടങ്ങി. വിവിധ ഇനം പച്ചക്കറികൾ, വാഴകൾ, കിഴങ്ങുവർഗങ്ങൾ, മത്സ്യം വളർത്തൽ ഉൾപ്പെടെയുള്ള കൃഷികൾ ലയൺസ് ഡിസ്ട്രിക് സോണിെൻറ സഹായത്തോടെയാണ് നടത്തുന്നത്. ലയൺ ഡിസ്ട്രിക് ഗവർണർ കെ. സുരേഷ് കൃഷിയിറക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. താമരക്കുളം ലയൺസ് ക്ലബ് പ്രസിഡൻറ് എൻ.പി. ചന്ദ്രമോഹന രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, പഞ്ചായത്തംഗം വി. രാജു, സെക്രട്ടറി യോഗീന്ദ്ര ദേവൻ, ജി. വേണു, രവികുമാർ കല്യാണിശ്ശേരിൽ, ഹരിദാസ്, ബി. കൃഷ്ണകുമാർ, കെ. രാജേഷ്, പി. രഘു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story