Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടികളുടെ...

കോടികളുടെ അസാധുനോട്ടുകൾ പിടിച്ചെടുത്ത കേസ്​: പ്രത്യേകസംഘം അന്വേഷണം തുടങ്ങി

text_fields
bookmark_border
കായംകുളം: കായംകുളത്ത് കോടികളുടെ അസാധുനോട്ടുകൾ പിടിച്ചെടുത്ത കേസിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. സംഭവത്തിൽ പിടിയിലായ പാലക്കാട് കരിങ്കരപ്പുള്ളി ദാറുൽ മനാറിൽ മുഹമ്മദ് ഹാരിസ് (53), പാലക്കാട് എരുമയൂർ വടക്കുമ്പുറം പ്രകാശ് (52), എരുമയൂർ മുക്കിൽ അഷറഫ് (30), എരുമയൂർ ഏറിയഞ്ചിറയിൽ റഫീഖ് (37), കോഴിക്കോട് കൊടുവള്ളി കരിങ്ങമൻകുഴിയിൽ മുഹമ്മദ് നൗഷാദ് (38) എന്നിവരെ കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത 7. 92 കോടിയുടെ അസാധുനോട്ടുകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കായംകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കാറിൽ കടത്തുകയായിരുന്ന നോട്ടുകെട്ടുകൾ പിടികൂടിയത്. ശനിയാഴ്ച പുലർച്ച കൃഷ്ണപുരം ഭാഗത്തുനിന്നാണ് സംഘം പിടിയിലാകുന്നത്. ഇവരെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക അന്വേഷണസംഘം പാലക്കാട്ട് പോയിരിക്കുകയാണ്. കാറിൽ രക്ഷപ്പെട്ട സംഘത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇതിനിടെ, കേന്ദ്ര ഇൻറലിജൻസ് വിഭാഗം സ്റ്റേഷനിലെത്തി നോട്ടുകെട്ടുകൾ പരിശോധിച്ചു. പ്രതികളെക്കുറിച്ച വിവരശേഖരണവും നടത്തി. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കുമെന്ന് സി.െഎ കെ. സദൻ പറഞ്ഞു. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ അസാധുനോട്ടി​െൻറ ശേഖരണം സംബന്ധിച്ച് വ്യക്തത വരുത്താൻ കഴിയൂ. പ്രതികളിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ കാളുകളുടെ വിശദാംശങ്ങൾ ലഭിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story