Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:59 PM IST Updated On
date_range 21 Aug 2017 1:59 PM ISTഗ്രന്ഥശാലകൾ സാമൂഹിക മുന്നേറ്റത്തിന് നൽകുന്ന സംഭാവന ചെറുതല്ല ^വി.എസ്
text_fieldsbookmark_border
ഗ്രന്ഥശാലകൾ സാമൂഹിക മുന്നേറ്റത്തിന് നൽകുന്ന സംഭാവന ചെറുതല്ല -വി.എസ് മാരാരിക്കുളം: ഗ്രന്ഥശാലകള്‍ നമ്മുടെ സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ലെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദൻ. ചെട്ടികാട് ഔവ്വര്‍ ലൈബ്രറി സുവര്‍ണജൂബിലി ആഘോഷം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറികളെ ഗ്രാമീണ സര്‍വകലാശാലകള്‍ എന്നാണ് വിളിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍വകലാശാലകള്‍ നടത്തുന്നതിന് സമാന വിദ്യാഭ്യാസ -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ലൈബ്രറികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ടി.എം. തോമസ് ഐസക് സുവര്‍ണജൂബിലി ദീപം തെളിച്ചു. ബാലചന്ദ്രന്‍ വടക്കേടത്ത് സുവര്‍ണജൂബിലി സന്ദേശം നല്‍കി. ആർ. രാധാകൃഷ്ണന്‍, ഇലപ്പിക്കുളം രവീന്ദ്രൻ, ഡോ. അമൃത, എന്‍.പി. സ്‌നേഹജന്‍, കെ.എന്‍. പ്രേമാനന്ദന്‍, ജിമ്മി കെ. ജോസ് എന്നിവര്‍ സംസാരിച്ചു. പി.എസ്. ജോയ് സ്വാഗതവും വി.കെ. സാനു നന്ദിയും പറഞ്ഞു. തിങ്കളാഴ്ച മുതൽ പ്രഫഷനൽ നാടകോത്സവം നടക്കും. വൈകീട്ട് ഏഴിന് വടകര വരദയുടെ 'ഉത്രം തിരുനാളിെൻറ കൽപനപോലെ' നാടകം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story