Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:59 PM IST Updated On
date_range 21 Aug 2017 1:59 PM ISTപത്രപ്രവർത്തക പെൻഷൻ വർധന; കാലതാമസം ഒഴിവാക്കുമെന്ന്
text_fieldsbookmark_border
ആലപ്പുഴ: ബജറ്റിൽ പ്രഖ്യാപിച്ച പത്രപ്രവർത്തക പെൻഷൻ വർധന നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുമെന്ന് സീനിയർ ജേണലിസ്റ്റ് യൂനിയൻ പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. മുതിർന്ന മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യൂനിയൻ നേതാക്കൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്ക് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു. പ്രസിഡൻറ് എസ്.ആർ.ശക്തിധരെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ വർക്കിങ് പ്രസിഡൻറ് കെ. ജനാർദനൻ നായർ, ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ്, രക്ഷാധികാരി പി.എ. അലക്സാണ്ടർ, ട്രഷറർ എം.ടി. ഉദയകുമാർ, കെ.ജി. പരമേശ്വരൻ നായർ, ജി. ശേഖരൻ നായർ, കെ.കെ. ചന്ദ്രശേഖരൻ നായർ, എസ്.സി. രാജേന്ദ്രൻ, സി. ശിവൻ എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story