Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസിൽ...

കോൺഗ്രസിൽ സ്​ത്രീപ്രാതിനിധ്യം കുറവ്; വിമർശനവുമായി ആൻറണി

text_fields
bookmark_border
കൊച്ചി: കോൺഗ്രസിലെ സ്ത്രീപ്രാതിനിധ്യത്തിെല കുറവിനെ വിമർശിച്ച് എ.കെ. ആൻറണി. എറണാകുളം ഡി.സി.സി ഓഫിസിൽ നടന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയിൽ ആകെയുള്ളത് ഒരുസ്ത്രീ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനത്തിന് തുടക്കമിട്ടത്. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ വേദിയിലും സദസ്സിലുമായി വിരലിലെണ്ണാവുന്ന സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ രാജീവ് ഗാന്ധിയുടെ സ്ത്രീശാക്തീകരണ നടപടികളെ ഉദ്ധരിച്ചായിരുന്നു ആൻറണിയുടെ വിമർശനം. സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും കൂടുതൽ പരിശ്രമിച്ച വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിച്ചത് അദ്ദേഹമാണ്. സ്ത്രീകൾ രാജീവ് ഗാന്ധിയുടെ പടം വീട്ടിൽ സൂക്ഷിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 32 ലക്ഷത്തോളം ജനപ്രതിനിധികളിൽ 11 ലക്ഷവും സ്ത്രീകളാണ്. ഒരുലക്ഷം വനിതകൾ പഞ്ചായത്ത് പ്രസിഡൻറ്, നഗരസഭ ചെയർപേഴ്സൻ, കോർപറേഷൻ മേയർ സ്ഥാനങ്ങളിലുണ്ട്. ഇതെല്ലാം രാജീവ് ഗാന്ധിയുടെ ഭരണമികവി​െൻറ ഫലമാണ്. പട്ടിക ജാതി--വർഗക്കാരെ മുഖ്യധാരയിലെത്തിച്ചതിന് പിന്നിലും അദ്ദേഹത്തി​െൻറ പ്രവർത്തനങ്ങളായിരുെന്നന്നും ആൻറണി അനുസ്മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story