Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:59 PM IST Updated On
date_range 21 Aug 2017 1:59 PM ISTതുണ്ടത്ത് വീണ്ടും പുലിയെ തുറന്നുവിടാനൊരുക്കം; പ്രദേശവാസികൾ ആശങ്കയിൽ
text_fieldsbookmark_border
കോതമംഗലം: തുണ്ടം വനമേഖലയിൽ വീണ്ടും പുലിയെ തുറന്നുവിടാനൊരുങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കി. ഒരാഴ്ച മുമ്പ് തൃശൂർ വെറ്റിലപ്പാറയിലെ റബർ തോട്ടത്തിലെ കിണറ്റിൽ അകപ്പെട്ട പുലിയെയാണ് തുണ്ടത്ത് തുറന്നുവിടാൻ അധികൃതർ തയാറെടുക്കുന്നത്. മയക്കുവെടി െവച്ച് ബുധനാഴ്ച കോടനാട് എത്തിച്ച പുലി ആരോഗ്യനില വീണ്ടെടുത്തതോടെയാണ് കാട്ടിൽ വിടാൻ തീരുമാനിച്ചത്. വാഴച്ചാൽ ആതിരപ്പിള്ളിയിൽ വനത്തിൻ വിടാൻ ആദ്യ തീരുമാനം എടുെത്തങ്കിലും പിന്നീട് തുണ്ടത്ത് വിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് കാലടിയിൽനിന്ന് പിടികൂടിയ പുലിയെ തുണ്ടത്ത് നാട്ടുകാരുടെ എതിർപ്പ് മാനിക്കാതെ തുറന്നുവിട്ടിരുന്നു. ജനവാസമേഖലയിലെത്തി വളർത്തുമൃഗങ്ങളെ പിടികൂടിയിരുന്ന പുലിെയയാണ് ആദ്യം തുറന്നുവിട്ടത്. കാട്ടാനശല്യം രൂക്ഷമായ ജനവാസകേന്ദ്രങ്ങളായ വടാട്ടുപാറ, ഇടമലയാർ പ്രദേശങ്ങൾ ഉൾപ്പെടുന്നിടത്താണ് വീണ്ടും പുലിയെ തുറന്നുവിടുന്നത്. ഇപ്പോൾ തുറന്നുവിടുന്ന പുലിക്ക് ഒമ്പതുവയസ്സാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story