Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അമ്മക്കിളിക്കൂട്'...

'അമ്മക്കിളിക്കൂട്' താക്കോൽദാനം

text_fields
bookmark_border
ചെങ്ങമനാട്: 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങമനാട് പഞ്ചായത്തിലെ പുതുവാശ്ശേരിയില്‍ നിർമിച്ച വീടി​െൻറ താക്കോല്‍ ദാനം നടത്തി. പരേതനായ മടത്തിപ്പറമ്പില്‍ കുഞ്ഞി​െൻറ ഭാര്യ നാനിക്ക് താക്കോൽ അന്‍വര്‍സാദത്ത് എം.എല്‍.എ കൈമാറി. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അന്‍വര്‍സാദത്ത് എം.എല്‍.എ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയിൽ നിര്‍മാണം തുടങ്ങിയ 11 ഭവനങ്ങളില്‍ പൂര്‍ത്തിയാക്കി കൈമാറുന്ന രണ്ടാമത്തെ ഭവനമാണിത്. ജി.പി. ട്രസ്റ്റും കേരള ആക്ഷന്‍ ഫോഴ്സും സംയുക്തമായാണ് നാനിയുടെ ഭവനം സ്പോണ്‍സര്‍ ചെയ്തത്. നേത്രരോഗ വിദഗ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏല്യാസ്, ബ്ലോക് പഞ്ചായത്തംഗങ്ങളായ ടി.എ. ഇബ്രാഹിംകുട്ടി, സന്ധ്യ നാരായണപിള്ള, രാജേഷ് മടത്തിമൂല, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ദിലീപ് കപ്രശ്ശേരി, ലത ഗംഗാധരന്‍, പഞ്ചായത്തംഗം ജെര്‍ളി കപ്രശ്ശേരി, വാര്‍ഡംഗം ടി.എം. അബ്‌ദുല്‍ഖാദര്‍, മുന്‍ ജില്ല പഞ്ചായത്തംഗം എം.ജെ. ജോമി, മുന്‍ പഞ്ചായത്തംഗം എം.വി. സുന്ദരന്‍, ജി.പി. ട്രസ്റ്റ് മാനേജര്‍ പി.ജെ. പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം രമണി മോഹനന്‍ സ്വാഗതവും കേരള ആക്ഷന്‍ഫോഴ്സ് ജോ. കണ്‍വീനര്‍ രവി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ആലുവ നിയോജക മണ്ഡലം പരിധിയിലെ നെടുമ്പാശ്ശേരി, ചൂര്‍ണിക്കര, കീഴ്മാട്, കാഞ്ഞൂര്‍, എടത്തല, ചെങ്ങമനാട് പഞ്ചായത്തുകളിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. കര്‍ഷക ദിനാചരണം അങ്കമാലി: തുറവൂര്‍ പഞ്ചായത്തി​െൻറയും കൃഷിഭവ‍​െൻറയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സില്‍വി ബൈജു അധ്യക്ഷത വഹിച്ചു. സംയോജിത വിള പരിപാലന വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാല റിട്ട. പ്രഫ. ഡോ.പി.എസ്. ജോണ്‍, ഡോ. പ്രിയ മാത്യു എന്നിവര്‍ ക്ലാസെടുത്തു. നെല്‍കൃഷി, സമ്മിശ്രകൃഷി, വനിത കര്‍ഷക, ക്ഷീരകര്‍ഷക, യുവ കര്‍ഷകന്‍, വിദ്യാര്‍ഥി കര്‍ഷകന്‍ എന്നീ വിഭാഗത്തില്‍ മികച്ചവരെ കണ്ടത്തെി പൊന്നാട അണിയിച്ചാദരിച്ചു. തരിശ്ഭൂമിയില്‍ നെല്‍കൃഷി നടത്തിയ ജെ.എല്‍.ജി ഗ്രൂപ്പുകളെയും ചടങ്ങില്‍ ആദരിച്ചു. കൃഷി അസി. ഡയറക്ടര്‍ ഫിലിപ്പ് വര്‍ഗീസ്, ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ ജോസഫ് പാറേക്കാട്ടില്‍, എം.എം. ജയ്സണ്‍, രാജി ബിനീഷ്, ടി.ടി. പൗലോസ്, ലത ശിവന്‍, ബിന്ദു വത്സന്‍, ധന്യ ബിനു, വിന്‍സി ജോയി, കെ.വി. സന്തോഷ്, ലിസി മാത്യു, കൃഷി ഓഫിസര്‍ പി. രാജശ്രീ, സഹകരണ ബാങ്ക് പ്രസിഡൻറ് ബി.വി. ജോസ്, കെ.പി. രാജന്‍, എം.എം. പരമേശ്വരന്‍, കെ.ടി. ഷാജി, പി.ആര്‍. വര്‍ഗീസ്, കെ.എം. വിത്സൻ, കെ.കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story