Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഘുലേഖ വിതരണം ചെയ്​ത...

ലഘുലേഖ വിതരണം ചെയ്​ത 40 പേർ അറസ്​റ്റിൽ; തീവ്രവാദം ആരോപിച്ച്​ ആർ.എസ്​.എസ്​ മർദനം

text_fields
bookmark_border
പറവൂർ: ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്ത 40 പേരെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലഘുലേഖ വിതരണം ചെയ്തവരെ ഇസ്ലാമിക തീവ്രവാദികളായി ചിത്രീകരിച്ച് ആർ.എസ്.എസ് പ്രവർത്തകർ ക്രൂരമായി മർദിച്ചു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായത്. 40 പേരെയും പറവൂർ കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് പറവൂരിെല വിവിധ ഭാഗങ്ങളിൽ ഗൃഹസന്ദർശനവും ലഘുലേഖ വിതരണവും ആരംഭിച്ചത്. വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം, പുതിയകാവ് , കട്ടത്തുരുത്ത്, കൊട്ടുവള്ളിക്കാട് എന്നിവിടങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ലഘുലേഖ വിതരണം. ഇതിനിടെ, സ്ഥലത്തെത്തിയ ആർ.എസ്.എസ്. പ്രവർത്തകർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ലഘുലേഖകൾ കൈക്കലാക്കി പരിശോധിച്ചശേഷം തീവ്രവാദ പ്രവർത്തനം നടത്തുന്നവരാെണന്ന് ആരോപിച്ച് മർദിക്കുകയായിരുന്നെന്ന് വിസ്ഡം ഗ്ലോബൽ പ്രവർത്തകർ പറഞ്ഞു. ചിലരെ പൊതിരെ തല്ലിയശേഷം വടക്കേക്കര പൊലീസിൽ ഏൽപിച്ചു. ബാക്കിയുള്ളവരെ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ വടക്കേക്കര സ്റ്റേഷനിലെത്തിച്ചു. തീവ്രവാദ പ്രവർത്തനത്തിന് എത്തിയവരെ പിടികൂടിയെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ സ്റ്റേഷൻ പരിസരത്ത് ജനം കൂടി. കസ്റ്റഡിയിലായവർക്ക് പൊലീസ് സ്റ്റേഷന് മുന്നിലും മർദനമേറ്റു. ആലുവ റൂറൽ എസ്.പി എ.വി. ജോർജ്, ഡിവൈഎസ്.പി പ്രഫുല്ലചന്ദ്രൻ, സി.ഐ എം.കെ. മുരളി എന്നിവർ വടക്കേക്കര സ്റ്റേഷനിലെത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘം മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്ന് കാണിച്ച് മൂന്ന് പരാതികൾ ലഭിച്ചതായി ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. ലഘുലേഖകൾ വിതരണം ചെയ്തവരെ കൈയേറ്റം ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് എസ്.പി അറിയിച്ചു. ഒരു ലഘുലേഖയിലെ പരാമർശം മതസ്പർധ വളർത്തുന്നതാണെന്നും പൊലീസ് പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 153എ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാഞ്ഞാലി താമരമുക്ക് കടുക്കാപ്പിള്ളി നിയാസ് (24), കൊറ്റത്താഴത്ത്, വളപ്പില്‍പള്ളത്ത് കെ.കെ. അബ്ദുല്ല (55), ചെങ്ങമനാട് അടുവാശ്ശേരി വേലുംതട്ടിപ്പറമ്പ് നജീബ് (33), പള്ളിക്കര പെരിങ്ങാല കന്നിമറ്റത്തില്‍ കെ.പി. അന്‍വർ (42), ഇടപ്പള്ളി വട്ടേക്കുന്നം പെരേപ്പറമ്പില്‍ പി.പി. ഇസ്മയില്‍ (47), പട്ടണം പണ്ടാരപ്പറമ്പില്‍ അബ്ദുൽ കരീം (71), ഏലൂർ വടക്കേമാലിൽ യാസിൻ (24), നോർത്ത് കളമശ്ശേരി ബദരിയ മൻസിൽ ഹുസൈൻ (23), ഏലൂര്‍ കുറ്റിക്കാട്ടുകര കൊറ്റാക്കുന്ന് ചാരിയിൽ അബ്ദുൽ ഹമീദ് (56), കളമശ്ശേരി കാവുകാട്ട് യൂനസ് (35), പാനായിക്കുളം പട്ടംപറമ്പിൽ നാസർ (35), മാഞ്ഞാലി തെക്കുംപുറം കടുക്കാപ്പിള്ളി മൻഷാദ് (28), നീറിക്കോട് പള്ളത്തുപറമ്പ് അൻസാർ (35), പള്ളത്തുപറമ്പ് ഷിഹാബ് (32), കാഞ്ഞിരമറ്റം മംഗലത്ത് സനൽ (40), കോഴിപ്പിള്ളി കാര്യാടത്ത് അൻവർ (36), തലയോലപ്പറമ്പ് ചതുപ്പേലിൽ നസീർ (47), പെരുമ്പാവൂര്‍ സ്വദേശി ഫാറൂഖ് (40), കുന്നുംപുറം അച്ചാനത്ത് അബ്ദുൽ ഫത്താര്‍ (19), പള്ളുരുത്തി വലിയവീട് നികത്തിൽ അനീഷ് (29), ചെങ്ങമനാട് ഇഞ്ചക്കുടിതുരുത്ത് അലി (52), ഫോർട്ട്കൊച്ചി സ്വദേശി ഷഹബാസ് (26), പള്ളുരുത്തി ഉണ്ണിരിഷാൻപറമ്പ് ഹബീബ് (31), പള്ളുരുത്തി ഇളംകുറ്റ് ഷുക്കൂർ (41), തറയില്‍പറമ്പ് അജാസ് (27), ചക്കുങ്കൽ തൻസീർ (30), തോപ്പുംപടി തുണ്ടിപ്പറമ്പിൽ സെയ്ത് (25), സൗത്ത് കളമശ്ശേരി പതുവന അബ്ദുൽ കരിം (57), മലപ്പുറം തിരൂർ കരാറ്റുകടവത്ത് നബീൽ സെയ്ത് (22), ഫോർട്ട്കൊച്ചി ഫാത്തിമ മൻസിൽ നിഷാദ് (27), എളംകുളം പാലയ്ക്കാപ്പിള്ളി മുഹമ്മദ് അഷറഫ് (60), ചെമ്പുമുക്ക് വാഴക്കാല സലീം (58), തൃക്കാക്കര വലിയപാടത്ത് അഹമ്മദ് ആഷിക് (19), ചേലക്കുളം കാവുങ്കൽപറമ്പ് അഷറഫ് (37), കച്ചേരിപ്പടി വെളിയിൽ വി.എം. ജാബിർ (31), നെട്ടൂർ കിളിപ്പറമ്പിൽ നിയാസ് (28), കാഞ്ഞിരമറ്റം പുൽപ്പറയിൽ സൈനുദ്ദീൻ (54), പുല്ലേപ്പടി പട്ടുമണൽ ഫഹദ് (29), കരിപ്പാടി മുഹമ്മദ് ആബിൻ (25), ആലുവ ചാഴിക്കകത്തോട് മുഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുനമ്പം കവലയിൽ പ്രകടനം നടത്തി. 'ലഘുലേഖയുടെ ഉള്ളടക്കം സാഹോദര്യ സന്ദേശം' പറവൂർ: ഭീകരവാദ പ്രവർത്തനങ്ങളും ഫാഷിസവും വർധിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളും മാനവികതയും കാത്തു സൂക്ഷിക്കേണ്ടതി​െൻറ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് സൗഹൃദ ഗൃഹ സന്ദർശനത്തി​െൻറ ഭാഗമായി വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഭാരവാഹികൾ. മൂന്നു പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. 'ജീവിതം എന്തിനു വേണ്ടി' എന്ന ലഘു കൃതി മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് മൂന്നു വർഷമായി വിതരണം ചെയ്തുവരുന്നു. ഒരു വർഷമായി വിതരണം ചെയ്യുന്ന 'ഐ.എസ് മതനിഷിദ്ധം മാനവ വിരുദ്ധം'ആണ് മറ്റൊന്ന്. മൂന്നാമത്തേത് ആഗസ്റ്റ് 14, 15 തീയതികളിൽ വിതരണം ചെയ്ത 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്നതാണ്. ഇവയിലൊന്നും മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശങ്ങളല്ല, ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷ്ട ശക്തികളെ തിരിച്ചറിയണമെന്ന ആഹ്വാനമാണുള്ളത്. പ്രദേശത്തെ മുഴുവൻ വീടുകളും കയറി എന്ന് ഉറപ്പാക്കാൻ ഗൂഗിൾ മാപ് ഉപയോഗിച്ചതു പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് മതനിരപേക്ഷതയെ ദുർബലപ്പെടുത്താനേ സഹായിക്കൂ. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്നും ഭാരവാഹികളായ വി.എം. ജാബിർ , മുഹമ്മദ് അലി കൊച്ചി എന്നിവർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story