Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:56 PM IST Updated On
date_range 21 Aug 2017 1:56 PM ISTഓണം-^ബക്രീദ് ജില്ല ഫെയറിന് തുടക്കം
text_fieldsbookmark_border
ഓണം--ബക്രീദ് ജില്ല ഫെയറിന് തുടക്കം കൊച്ചി: സപ്ലൈകോ ഓണം--ബക്രീദ് ജില്ല ഫെയർ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടങ്ങി. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. എല്ലാ താലൂക്കിലും സപ്ലൈകോ ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളായ മുളക്, മല്ലി, പയര്‍, കടല, പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവ വിപണി വിലയേക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കും. കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാം. 20 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജര്‍ ആര്‍.എന്‍. സതീഷ് പറഞ്ഞു. 2000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ ലഭിക്കും. ഇതില്‍ രണ്ട് ശബരി ഉൽപന്നങ്ങളും ഉണ്ടാകണം. നറുെക്കടുക്കുന്നവര്‍ക്ക് ജില്ലതലത്തില്‍ ഒരുപവനും സംസ്ഥാനതലത്തില്‍ അഞ്ചു പവനും സമ്മാനം ലഭിക്കും. വി.എഫ്.പി.സി.കെ നാടന്‍ പച്ചക്കറി സ്റ്റാളും ഫെയറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശീതകാല പച്ചക്കറികളായ കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും സ്റ്റാളുകളില്‍ ലഭിക്കും. 'ഓണത്തിന് ഒരുമുറം പച്ചക്കറി'യുടെ വില്‍പന കെ.വി. തോമസ് എം.പി നിര്‍വഹിച്ചു. ആദ്യവില്‍പന ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി, സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജര്‍ ആര്‍.എന്‍. സതീഷ്, റീജനല്‍ മാനേജര്‍ ബെന്നി ജോസഫ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story