Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:56 PM IST Updated On
date_range 21 Aug 2017 1:56 PM ISTജില്ല അത്ലറ്റിക് മീറ്റ്: രണ്ടാം ദിനം 12 റെക്കോഡുകൾ
text_fieldsbookmark_border
Caption:ഫോട്ടോ: എം.എ കോളജ് വിജയികളായ എം.എ കോളജ് ടീം ശ്രേയ എം.ജോർജ് ഹൈജംപ് ഫസ്റ്റ് കാർമൽ ജി.എം വടുതല 2അർജുൻ സെബാസ്റ്റ്യൻ ഷോർട്ട് പുട്ട് ഫസ്റ്റ് 3 ജോൺ സിറിൾ ജോസഫ് 400 മീറ്റർ ഓട്ടം ഫസ്റ്റ് ഇരുവരും മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം 4 പി.എ. അനഘ 800, 200 മീറ്റർ ഓട്ടം ഫസ്റ്റ് 5 ബെറ്റി ബെന്നി 100 മീറ്റർ ഹർഡിൽസ് ഫസ്റ്റ് ഇരുവരും ഗവ.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി. 6 സാന്ദ്ര ജേക്കബ് ജാവലിൽ ഫസ്റ്റ് 7അലക്സ് പി.തങ്കച്ചൻ ഡിസ്കസ് ത്രോ, േഷാട്ട് പുട്ട്, ഫസ്റ്റ് 8 അമൽബേബി 100 മീറ്റർ ഹർഡിൽസ് മൂവരും സെൻറ് ജോർജ് എച്ച്.എസ്.എസ് കോതമംഗലം 9 അൻസു മോൾ ജോർജ് 10 കി.മി നടത്തം ഫസ്റ്റ് 10 കെ. ശ്വേത 5000 മീറ്റർ ഓട്ടം ഫസ്റ്റ് ഇരുവരും എം.എ കോളജ് കോതമംഗലം കോതമംഗലം: 61ാമത് ജില്ല അത്ലറ്റിക് മീറ്റിൽ രണ്ടാം ദിനം പിറന്നത് 12 റെക്കോഡുകൾ. ആദ്യദിനത്തിൽ എട്ട് റെക്കോഡും പിറന്നു. അണ്ടർ 16 േഗൾസ് 200 മീറ്റർ ഓട്ടത്തിൽ േമഴ്സിക്കുട്ടൻ അക്കാദമിയിലെ ഗൗരി നന്ദന 27.00 സെക്കൻഡിൽ പുതിയ റെക്കോഡ് കുറിച്ചു. ഷോട്ട്പുട്ടിൽ എം.എ കോളജിലെ കാസിയ മരിയ ബെന്നി 11.01 മീറ്റർ എറിഞ്ഞ് റെക്കോഡ് സ്ഥാപിച്ചു. മെഡ്‌ലെ റിലേയിൽ േമഴ്സിക്കുട്ടൻ അക്കാദമിയിലെ അനു മാത്യു, ഫിസ റഫീഖ്, ഗൗരി നന്ദന, എസ്. സാന്ദ്ര എന്നിവർ 2.25.40 സെക്കൻഡിലാണ് റെക്കോർഡ് നേടിയത്. മറ്റു റെേക്കാഡുകൾ: ഗേൾസ് അണ്ടർ 18 5000 മീറ്റർ നടത്തം: അഷാ സോമൻ (എം.എ കോളജ്) -സമയം 26.15.90, ട്രിപ്പിൾ ജംപ്: സാന്ദ്ര ബാബു (എം.എ കോളജ്) ദൂരം 12.15 മീറ്റർ, അണ്ടർ 20 ഗേൾസ്: നെൽസ സജി (എം.എ കോളജ്) -11.63 മീറ്റർ, 4x400 റിലേ: കെ.അശ്വിൻ രാജ്, അശ്വതി സജീവ്, ലേഖ ഉണ്ണി, സബിത സാജു (എം.എ കോളജ്) -4.10.50, ബോയ്സ് അണ്ടർ 18 1500 മീറ്റർ ഓട്ടം: ആദർശ് ഗോപി (മാർ ബേസിൽ എച്ച്.എസ്.എസ്) 4.7.30, അണ്ടർ 20 110 മീറ്റർ ഹർഡിൽസ്: സച്ചിൻ ബാബു (എം.എ കോളജ്) -14.70, 400 മീറ്റർ ഹർഡിൽസ്: സി.ആർ. അനിരുദ്ധ് (എം.എ കോളജ്) -56.70, 10 കിലോമീറ്റർ നടത്തം: തോമസ് എബ്രഹാം (എം.എ കോളജ്) -49.30.40, പുരുഷ വിഭാഗം ട്രിപ്പിൾ ജംപ്: എൽദോസ് പോൾ തോമസ് എബ്രഹാം (എം.എ കോളജ്) 15.54 മീറ്റർ. എം.എ കോളജ് ചാമ്പ്യന്മാർ കോതമംഗലം: രണ്ട് ദിവസമായി കോതമംഗലത്ത് നടന്ന ജില്ല അത്ലറ്റിക് മീറ്റിൽ മറ്റുള്ളവരെ ബഹുദൂരം പിന്തള്ളി എം.എ കോളജ് ചാമ്പ്യൻപട്ടം നിലനിർത്തി. 48 സ്വർണവും, 29 വെള്ളിയും, 12 വെങ്കലവും ഉൾെപ്പടെ 550 പോയൻറാണ് നേടിയത്. 16 സ്വർണവും, 23 വെള്ളിയും, 16 വെങ്കലവും നേടി 329 പോയേൻറാടെ കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസ് രണ്ടാമതും 16 സ്വർണവും, 16 വെള്ളിയും, 13 വെങ്കലവും നേടി 299 പോയൻറ് നേടി കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് മൂന്നാമതുമെത്തി. സമാപന സമ്മേളനത്തിൽ എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് സമ്മാനദാനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡെൻസിലി ജോസ്, അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ഐ. ബാബു, വൈസ് പ്രസിഡൻറ് ഡോ. ടോണി ഡാനിയൽ, ജില്ല സെക്രട്ടറി എൻ. ശശിധരൻ, ട്രഷറർ ചാക്കോച്ചൻ കുഞ്ഞിപ്പാലു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story