Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:56 PM IST Updated On
date_range 21 Aug 2017 1:56 PM ISTപുതുവൈപ്പ് സമരത്തിന് പിന്തുണയുമായി സാസ്‌കാരിക സംഗമം
text_fieldsbookmark_border
പുതുവൈപ്പ് സമരെത്ത പിന്തുണച്ച് സാസ്‌കാരിക സംഗമം വൈപ്പിന്‍: പുതുവൈപ്പ് എല്‍.പി.ജി വാതക സംഭരണിക്കെതിരായ സമരത്തിന് ഐക്യദാർഢ്യമേകി സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തി. പ്രക്ഷോഭത്തിെൻറ 184 ാം ദിനമായ ഞായറാഴ്ച സാംസ്കാരിക സംഗമം നടന്നു. മാധ്യമ, മനുഷ്യാവകാശ പ്രവര്‍ത്തകൻ ബി.ആര്‍.പി. ഭാസ്‌കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമടയിലേതിന് സമാനമായി ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യം വിജയിക്കാന്‍ പോകുന്ന സമരമാണ് പുതുവൈപ്പിലേതെന്ന് ബി.ആര്‍.പി അഭിപ്രായപ്പെട്ടു. അടുത്ത കാലെത്ത പല അതിജീവന പോരാട്ടങ്ങളും വിജയം വരിച്ചിട്ടും നയസമീപനം മാറ്റം ഭരണകൂടങ്ങൾ തയാറാകാത്തത് വേദനാജനകമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരസമിതി വൈസ് ചെയര്‍മാന്‍ ബിജു കണ്ണങ്ങനാട്ട് അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാര്‍, സിവിക് ചന്ദ്രന്‍, കെ.എസ്. ഹരിഹരന്‍, ജിബു ജേക്കബ്, സി.എസ്. രാജേഷ്, ശശികുമാര്‍, എന്‍.കെ. ബാബു, ടി.എന്‍. സന്തോഷ്, കണ്‍വീനര്‍ കെ.എസ്. മുരളി, മാഗ്ലിന്‍ ഫിലോമിന, മേരി സന്തോഷ് എന്നിവര്‍ സംസാരിച്ചു. --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story