Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:05 PM IST Updated On
date_range 20 Aug 2017 2:05 PM ISTപത്തുവയസ്സുകാരിയുടെ ജീവന് നാട് കൈകോർക്കുന്നു
text_fieldsbookmark_border
മാന്നാർ: വൃക്കരോഗം ബാധിച്ച പത്തുവയസ്സുകാരിയുടെ ജീവൻ നിലനിർത്താൻ നാട് കൈകോർക്കുന്നു. ചെന്നിത്തല പഞ്ചായത്ത് 16ാം വാർഡിൽ വിജയരാജൻ-പ്രീത ദമ്പതികളുടെ മകൾ അപൂർവ വൃക്കരോഗം ബാധിച്ച ദേവികയുടെ ചികിത്സക്ക് പണം കണ്ടെത്താനാണ് തിങ്കളാഴ്ച ഗ്രാമവാസികൾ ഒന്നിക്കുന്നത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദേവികക്ക് മാസംതോറുമുള്ള കുത്തിവെപ്പിനും മരുന്നിനുമായി 1,60,000 രൂപ കണ്ടെത്തണം. 14 വയസ്സുവരെ തുടർചികിത്സ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. നിർധനരും നിരാലംബരുമായ കുടുംബം കുട്ടിയുടെ ചികിത്സക്ക് കിടപ്പാടംവരെ വിറ്റു. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. കുട്ടിയുടെ ജീവൻ നിലനിർത്താൻ പഞ്ചായത്ത്, കുടുംബശ്രീ, വീ-വൺ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ തിങ്കളാഴ്ച ഭവനസന്ദർശനം നടത്തി ഫണ്ട് ശേഖരിക്കും. ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറ് ഇ.എൻ. നാരായണൻ കൺവീനറായും ദീപു (പ്രസി), അനു (സെക്ര) എന്നിവർ ഭാരവാഹികളായുള്ള ദേവിക ചികിത്സ സഹായനിധി രൂപവത്കരിച്ച് എസ്.ബി.ഐ ചെന്നിത്തല ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 37092952404. െഎ.എഫ്.എസ്.സി: SBIN0070304. ഫോൺ: 8606574755, 9539519606. ഗോരഖ്പുർ: കേന്ദ്ര, യു.പി സർക്കാറുകൾ മാപ്പ് പറയണം -കോൺഗ്രസ് ചെങ്ങന്നൂര്‍: ഗോരഖ്പുരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ നിഷ്‌കരുണം കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രവും യു.പി സർക്കാറും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് എബി കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗോരഖ്പുര്‍ ദുരന്ത അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് വരുണ്‍ മട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ഗോപു പുത്തന്‍മഠത്തില്‍, ടിറ്റി പാറയില്‍, പ്രവീണ്‍ ആലാ, ജയ്‌സണ്‍ പാണ്ടനാട്, ജോയല്‍ ഉമ്മന്‍, എന്‍.എസ്.യു സെക്രട്ടറി വീനിത് തോമസ്, ലിവിന്‍ ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. ചെങ്ങന്നൂരിലെ ഹോട്ടലുകളിൽ പരിശോധന ചെങ്ങന്നൂർ: നഗരത്തിലെ ഹോട്ടലുകളിൽ താലൂക്ക് സപ്ലൈ ഒാഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തി. ഉൗണിെൻറ വില പ്രദർശിപ്പിക്കാത്തതിന് ഹോട്ടൽ കൈലാസിനെതിരെ നടപടിക്ക് കലക്ടർക്ക് റിപ്പോർട്ട് നൽകി. വറുത്ത മത്സ്യത്തിെൻറ വില പ്രദർശിപ്പിക്കാത്തതിനും നടപടിക്ക് ശിപാർശ ചെയ്തു. വിലവിവരം വ്യക്തമായി പ്രദർശിപ്പിക്കാതെ വിൽപന നടത്തുന്ന ഹോട്ടലുകൾ, പച്ചക്കറിക്കടകൾ, പലവ്യഞ്ജന കടകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവയുടെ ഉടമസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ ബി.എസ്. പ്രകാശ് അറിയിച്ചു. ഓണം പ്രമാണിച്ച് വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story