Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:05 PM IST Updated On
date_range 20 Aug 2017 2:05 PM ISTനവ സംരംഭകർ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം ^സ്റ്റാർട്ടപ് ഉച്ചകോടി
text_fieldsbookmark_border
നവ സംരംഭകർ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം -സ്റ്റാർട്ടപ് ഉച്ചകോടി കൊച്ചി: സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചറിവാകേണ്ടതെന്നത് കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഐ.ഇ.ഡി.സി 2017. അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്താൻ പുതിയ സംരംഭകർ തയാറാവണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള പരിമിതികളൊന്നും ബാധിക്കാത്ത മേഖലയാണിതെന്ന അവബോധമായിരുന്നു വിദ്യാർഥികളിലും നവസംരംഭകരിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഐ.ഇ.ഡി.സി വളർത്തിയെടുത്തത്. മൂവായിരത്തോളം സംരംഭകരും വിദ്യാർഥികളും പങ്കെടുത്തു. പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തിൽനിന്ന് മികച്ച ഐ.ടി സംരംഭം പടുത്തുയർത്തിയ വരുൺ ചന്ദ്രൻ, ദാരിദ്യ്രം നിറഞ്ഞ ബാല്യത്തിൽനിന്നും ഏഷ്യയിലെ ഏറ്റവും വലിയ ഡെൻറൽ ഉപകരണങ്ങളുടെ ഉൽപാദകനായ ജോൺ കുര്യാക്കോസ്, ചക്ക ഉൽപന്നങ്ങൾ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി എന്ന സ്റ്റാർട്ടപ്പിെൻറ സ്ഥാപക ശ്രുതി ചതുർവേദി എന്നിവർ തങ്ങൾ അനുഭവം വിവരിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസാണ് നാളെയുടെ താരമെന്ന് ടെക്നോപാർക്കിലെ ഫായ സ്റ്റാർട്ടപ്പിെൻറ സ്ഥാപകൻ ദീപു എസ്.നാഥ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story