Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:02 PM IST Updated On
date_range 20 Aug 2017 2:02 PM ISTഅഞ്ചുവർഷത്തിനകം തിയറ്ററുകളടക്കം സിനിമരംഗം നവീകരിക്കും ^മന്ത്രി ബാലൻ
text_fieldsbookmark_border
അഞ്ചുവർഷത്തിനകം തിയറ്ററുകളടക്കം സിനിമരംഗം നവീകരിക്കും -മന്ത്രി ബാലൻ പറവൂർ: അഞ്ചുവർഷം കൊണ്ട് തിയറ്ററുകൾ ഉൾെപ്പടെ സിനിമരംഗം നവീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എ.കെ. ബാലൻ. ചലച്ചിത്രവികസന കോർപറേഷെൻറ ഉടമസ്ഥതയിലെ പറവൂരിലെ കൈരളി, ശ്രീ തിയറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 30 തിയറ്ററുകൾ ഈ വർഷം തുടങ്ങും. 400 തിയറ്ററുകളുടെ പദ്ധതി തയാറാവുന്നു. ഗ്രാമത്തിൽനിന്ന് ഒഴിവാക്കപ്പെട്ട തിയറ്ററുകൾ തിരിച്ചുകൊണ്ടുവരുകയാണു ലക്ഷ്യം. ഫിലിം ഫെസ്റ്റിവലുകൾ നടത്തുമ്പോൾ തിയറ്ററുകൾ അന്വേഷിച്ച് പരക്കംപായുന്നത് ഒഴിവാക്കും. ഇതിന് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ മിനി ഫിലിം സിറ്റിയാക്കി മാറ്റും. പരമാവധി തിയറ്ററുകൾ ഉൾപ്പെടുന്ന തിയറ്റർ കോംപ്ലക്സ് ആരംഭിക്കും. ജില്ലകളിൽ സാംസ്കാരികനിലയം തുടങ്ങും. വിദ്യാർഥികൾക്ക് സാംസ്കാരിക വകുപ്പിെൻറ െചലവിൽ കൾചറൽ ടൂർ പ്രോഗ്രാം ആവിഷ്കരിക്കും. കലാകാരന്മാരുടെ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പറവൂരിലെ പഴയ ചിത്രാഞ്ജലി തിയറ്ററാണ് മൾട്ടിപ്ലക്സ് തിയറ്ററുകളോട് കിടപിടിക്കുന്നതാക്കി നവീകരിച്ചത്. കൈരളിയിൽ 338 ഉം ശ്രീയിൽ 250ഉം കസേരകളുണ്ട്. ഉദ്ഘാടന ചിത്രമായി നടൻ സലിംകുമാർ സംവിധാനം ചെയ്ത 'കറുത്ത ജൂതൻ' പ്രദർശിപ്പിച്ചു. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നടൻ സലിംകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ടിക്കറ്റ് വിൽപന ഉദ്ഘാടനം എസ്. ശർമ എം.എൽ.എ, നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് എന്നിവർ നിർവഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് കെ.എ. വിദ്യാനന്ദൻ, വാർഡ് കൗൺസിലർ കെ. സുധാകരൻ പിള്ള, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ, മാനേജിങ് ഡയറക്ടർ ദീപ ഡി. നായർ, സംവിധായകൻ പ്രിയനന്ദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story