Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 2:05 PM IST Updated On
date_range 19 Aug 2017 2:05 PM ISTചലച്ചിത്ര വികസന കോർപറേഷന് നാലുവർഷത്തിനകം 500 തിയറ്ററുകൾ ^ചെയർമാൻ
text_fieldsbookmark_border
ചലച്ചിത്ര വികസന കോർപറേഷന് നാലുവർഷത്തിനകം 500 തിയറ്ററുകൾ -ചെയർമാൻ പറവൂർ: നാലുവർഷംകൊണ്ട് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ 500 തിയറ്ററുകൾ ആരംഭിക്കുമെന്ന് ചെയർമാൻ ലെനിൻ രാജേന്ദ്രൻ. പറവൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഒമ്പത് സെൻററുകളിലായി 15 സ്ക്രീനാണ് കോർപറേഷനുള്ളത്. എട്ടുമാസത്തിനുള്ളിൽ ഇത് നൂറായി വർധിപ്പിക്കും. ഇതിന് 100 കോടി രൂപ സർക്കാർ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. തിയറ്ററുകൾ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോർപറേഷനെ സമീപിച്ചിട്ടുണ്ട്. എം.പിമാരും എം.എൽ.എമാരും തങ്ങളുടെ മണ്ഡലങ്ങളിൽ തിയറ്റർ വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ തദ്ദേശ സ്ഥാപനങ്ങളുമായി 30 വർഷത്തെ വാടകക്കരാറിലാണ് ഒപ്പിടുന്നത്. ഇരുപതോളം കരാറുകൾ ആയിക്കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി ചർച്ച നടക്കുന്നു. കച്ചവടസിനിമകളുടെ കുത്തൊഴുക്കിൽ തിരസ്കരിക്കപ്പെടുന്ന മലയാളസിനിമകൾ പ്രദർശിപ്പിക്കുന്നതിന് കോർപറേഷൻ പരിഗണന നൽകും. 70 ഏക്കറിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി െചലവിൽ ആധുനികവത്കരിക്കും. മലയാളസിനിമയുടെ ഇന്നത്തെ അപചയത്തിന് താരങ്ങളാണ് കാരണക്കാരെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 10 കോടിയെങ്കിലും മുടക്കാത്ത സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ തയാറാകുന്നില്ല. താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അതേസമയം, താരസംഘടനകളും സാങ്കേതികവിദഗ്ധരുടെ സംഘടനകളും ഉൾെപ്പടെയുള്ളവ താരങ്ങൾ പറയുന്നതിെൻറ അപ്പുറത്തേക്ക് ഇെല്ലന്നാണ് കഴിഞ്ഞകാല സംഭവങ്ങൾ വെളിവാക്കുന്നതെന്നും ലെനിൻ രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story