Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTദിലീപിെൻറ ജാമ്യഹരജി ഇന്ന് പരിഗണനക്ക്
text_fieldsbookmark_border
െകാച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കും. ആദ്യ ജാമ്യഹരജി തള്ളിയ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിട്ടുള്ളത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമരംഗത്തെ ചിലർക്കും മാധ്യമങ്ങൾക്കുമെതിരെ ആരോപണമുന്നയിച്ചാണ് ദിലീപിെൻറ ഹരജി. സിനിമരംഗത്തെ ഒരു വിഭാഗത്തിെൻറ ഗൂഢാലോചനയെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹരജിയിൽ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലർ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജപ്രചാരണങ്ങൾ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിൽ പോയ ഡ്രൈവർ അപ്പുണ്ണി, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷെൻറ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യഹരജി തള്ളിയത്. ഇവരിൽനിന്ന് നിർണായക തെളിവുകൾ കണ്ടെത്താനുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ഇതിന് ശേഷം അപ്പുണ്ണിയെ പലതവണ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തിയ രണ്ട് അഭിഭാഷകരെ കേസിൽ പ്രതിയാക്കി. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിനാൽ, ജാമ്യം നിഷേധിക്കാൻ പറഞ്ഞ സാഹചര്യങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നാണ് ഹരജിയിലെ വാദം. ആറാമതായാണ് ദിലീപിെൻറ കേസ് ജാമ്യ കോടതിയിൽ പരിഗണനക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story