Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവ നടിയെ അപമാനിക്കാൻ...

യുവ നടിയെ അപമാനിക്കാൻ ശ്രമം: മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നത്തേക്ക്​ മാറ്റി

text_fields
bookmark_border
കൊച്ചി: യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വിധി പറയാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കേസ് ഡയറി ലഭ്യമാകാൻ വൈകിയതിനെത്തുടർന്നാണ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. യുവ സംവിധായകൻ ജീൻപോൾ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി. ഡയറക്ടർ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയുെട പരിഗണനയിലുള്ളത്. ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തേ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story