Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാഡത്തി​െൻറ പേര്​...

മാഡത്തി​െൻറ പേര്​ പിന്നീട്​ വെളിപ്പെടുത്തും

text_fields
bookmark_border
അങ്കമാലി: പള്‍സര്‍ സുനിയെ വ്യാഴാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാഡത്തി​െൻറ പേര് വെളിപ്പെടുത്തിയില്ല. മാഡത്തി​െൻറ പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് കോടതിയില്‍നിന്ന് മടങ്ങവെ സുനി മാധ്യമങ്ങളോട് പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാൽ സുനിയെ ബുധനാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍, അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാഡത്തി​െൻറ പേര് വെളിപ്പെടുത്തുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നതിനാല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് നടപടി പൂര്‍ത്തിയാക്കിയത്. മാഡത്തി​െൻറ പേര് വെളിപ്പെടുത്തുമെന്ന് സുനിയും അഭിഭാഷകന്‍ ആളൂരും പറഞ്ഞതിനാല്‍ കോടതി പരിസരത്ത് മാധ്യമപ്പട തമ്പടിച്ചിരുന്നു. രഹസ്യമൊഴി നല്‍കി കോടതിക്ക് പുറത്ത് വന്ന സുനി, മാഡത്തി​െൻറ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്നും വൈകാതെ അതുണ്ടാകുമെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്താലാണ് സുനി മാഡത്തി​െൻറ പേര് വെളിപ്പെടുത്താത്തതെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story