Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTകുടുംബാരോഗ്യകേന്ദ്രം ജില്ലതല ഉദ്ഘാടനം നാളെ
text_fieldsbookmark_border
കൊച്ചി: ആരോഗ്യമേഖലയിൽ ജനകീയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ആർദ്രം മിഷെൻറ ആദ്യഘട്ടമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിെൻറ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10ന് കോടനാട് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും വൈകീട്ട് മൂന്നിന് കുട്ടമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തിൽ ആൻറണി ജോൺ എം.എൽ.എയും നിർവഹിക്കും. കുടുംബത്തിന് മുഴുവൻ സമഗ്ര ചികിത്സ ലക്ഷ്യമിടുന്ന പദ്ധതിയിൽ സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരവധിവാസം, സാന്ത്വനപരിചരണം തുടങ്ങിയവ ഉൾപ്പെടുന്നു. കുടുംബാരോഗ്യകേന്ദ്രമാകുന്നതോടെ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെയും ഔട്ട്പേഷ്യൻറ് സംവിധാനം ഉണ്ടാകും. എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സ ഇവിടെ നടത്തും. വിദഗ്ധചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യും. ലാബ്സൗകര്യം രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയുണ്ടാകും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഫാർമസി രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയും ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 1.30 വരെയും പ്രവർത്തിക്കും. ജില്ലയിൽ 15 കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഈ വർഷം നിലവിൽവരുക. പി.എച്ച്.സി വാഴക്കുളം, പി.എച്ച്.സി പായിപ്ര, പി.എച്ച്.സി ചൊവ്വര, പി.എച്ച്.സി തിരുമാറാടി, പി.എച്ച്.സി എരൂർ, പി.എച്ച്.സി ചേരാനല്ലൂർ, മൂന്നാം ഘട്ടത്തിൽ പി.എച്ച്.സി ഗോതുരുത്ത്, പി.എച്ച്.സി നായരമ്പലം, പി.എച്ച്.സി മഞ്ഞപ്ര, നാലാംഘട്ടത്തിൽ പി.എച്ച്.സി മഴുവന്നൂർ, പി.എച്ച്.സി ചെല്ലാനം, പി.എച്ച്.സി കരുമാല്ലൂർ, പി.എച്ച്.സി തൃക്കാക്കര എന്നിവയെ ഡിസംബർ 31നുമുമ്പ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story